Published On:Friday, January 17, 2014
20 ട്വന്റി ലോകകപ്പ് ഇന്ത്യന്‍ ടീം: സഞ്ജു സാധ്യതാപട്ടിയില്‍
ബംഗ്ലാദേശില്‍ നടക്കാനിരിക്കുന്ന 20 ട്വന്റി ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കുള്ള സാധ്യതാ പട്ടികയില്‍ മലയാളി താരം സഞ്ജു വി സാംസണ്‍. 30 അംഗ സാധ്യതാ പട്ടികയിലാണു സഞ്ജു ഇടം പിടിച്ചത്. ഇന്ത്യയുടെ സീനിയര്‍ ടീമിലേക്കുള്ള സാധ്യതാപട്ടികയില്‍ ആദ്യമായാണു സഞ്ജുവിനെ പരിഗണിക്കുന്നത്. മോശം ഫോമില്‍ കളിക്കുന്ന വിരേന്ദര്‍ സേവാഗ്, ഗൗതം ഗംഭീര്‍, ഇര്‍ഫാന്‍ പത്താന്‍, യൂസഫ് പത്താന്‍ എന്നിവരെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. എം.എസ്. ധോണി, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, വിരാട് കൊഹ്‌ലി, ഹര്‍ഭജന്‍ സിംഗ്, സുരേഷ് റെയ്‌ന, അജിന്‍ഹ്യ രഹാനെ, റായ്ഡു, ദിനേഷ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ, യുവരാജ് സിംഗ്, ആര്‍. അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, ഷാമി, ഇഷാന്ത് ശര്‍മ്മ, വിനയ് ശര്‍മ്മ, ബിന്നി, മോഹിത്, ജാദവ്, മിശ്ര, രജത്, സഞ്ജു, ഇശ്വര്‍, ഉമേഷ്, ഉന്മുക്ത്, മന്‍ദീപ്, ആരോണ്‍, നദീം, പാര്‍ത്ഥിവ്, കരണ്‍ എന്നിവരാണ് ബിസിസിഐ പുറത്തു വിട്ട സാധ്യത പട്ടികയിലുള്ളത്. മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ ആറ് വരെയാണ് 20ട്വന്റി ലോകകപ്പ് മത്സരങ്ങള്‍.
രഞ്ജിട്രോഫി, ഐപിഎല്‍, ഏഷ്യാ കപ്പ് മത്സരങ്ങളില്‍ സഞ്ജു നടത്തിയ മികച്ച പ്രകടനമാണു ബിസിസിഐ വിലയിരുത്തിയത്. അണ്ടര്‍-19 ലോകകപ്പ് മത്സരങ്ങളില്‍ മികച്ച നേട്ടം കൈവരിച്ചതും സഞ്ജുവിനു തുണയായി. ഏഷ്യാകപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെ സഞ്ജു നേടിയ സെഞ്ചുറിയാണ് ഇന്ത്യയ്ക്ക് കിരീടം നേടിക്കൊടുത്തത്.
വിഴിഞ്ഞം പുല്ലുവിള സ്വദേശിയാണു സഞ്ജു വി സാംസണ്‍ എന്ന പത്തൊമ്പതുകാരന്‍. ചുരുങ്ങിയ കാലം കൊണ്ടാണു വലംകൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജു കേരള ക്രിക്കറ്റിന്റെ മുഖമായി മാറിയത്. കണഞ്ചിപ്പിക്കുന്ന റെക്കോഡ് നേട്ടങ്ങളാണു സഞ്ജുവിന് ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറന്നത്. 13 ഫസ്റ്റ് ക്ലാസ് ടെസ്റ്റ് മത്സരങ്ങളില്‍ നാലു സെഞ്ചുറിയും മൂന്ന് അര്‍ദ്ധ സെഞ്ചുറിയുമടക്കം 911 റണ്‍സാണ് സഞ്ജു വാരികൂട്ടിയത്. 211 റണ്‍സാണ് സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍. 20ട്വന്റി ലോകകപ്പ് ടീമില്‍ ഇടം നേടുന്നതോടെ ഇന്ത്യന്‍ ടീമിലെക്കുള്ള സഞ്ജുവിന്റെ പ്രയാണം കൂടുതല്‍ എളുപ്പമാകും