മുണ്ടെയുടെ കാറപകടത്തില്‍ ദുരൂഹത, പിന്നില്‍ രാഷ്ട്രീയ എതിരാളികളെന്ന് ആരോപണം
ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ ഗോപിനാഥ് മുണ്ടെയുടെ മരണത്തിന് കാരണമായ കാറപകടത്തില്‍ ദുരൂഹതയെന്ന് ബി ജെ പി നേതാക്കള്‍ സംശയിക്കുന്നതായി സൂചന. മഹാരാഷ്ട്രയിലെ മുതിര്‍ന്ന ബി ജെ പി നേതാക്കളാണ് മുണ്ടെയുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ അട്ടിമറി സാധ്യതകള്‍ സംശയിക്കുന്നത്. ഇതിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിന് സി ബി ഐ അന്വേഷണം വേണമെന്നും ചില നേതാക്കള്‍ ആവശ്യപ്പെട്ടു.
മുണ്ടെയുടെ മരണത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബി.ജെ.പി നേതാവ് അവധൂത് വാഗ് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. മോഡിയുടേയും മുണ്ടെയുടേയും വിജയം രുചിക്കാത്തവരാണ് ഗൂഡാലോചനക്ക് പിന്നിലെന്നും അവധൂത് വാഗ് ആരോപിച്ചു.
ജനങ്ങള്‍ ഈ അപകടത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് വിശ്വസിക്കുന്നവരാണ്. സ്വാഭാവിക മരണമാണോ അസ്വാഭാവിക മരണമാണോ എന്നത് സംബന്ധിച്ച് വിശദീകരണം നല്‍കേണ്ടത് പോലീസാണ്. സാധാരണഗതിയില്‍ അതീവ സുരക്ഷിതത്വമുള്ള കാറില്‍ സഞ്ചരിക്കാറുള്ള മുണ്ടെ അപകടം നടന്നപ്പോള്‍ എങ്ങനെയാണ് സാധാരണ കാറില്‍ സഞ്ചരിച്ചതെന്നും അവധൂത് വാഗ് ചോദിക്കുന്നു.
അരബിന്ദോ ചൗക്കില്‍ നിന്നും ട്രാഫിക് സിഗ്നല്‍ തെറ്റിച്ചുവന്ന ഒരു ഇന്‍ഡിക്ക കാറാണ് മുണ്ടെയുടെ കാറില്‍ ഇടിച്ചത്. മാരുതി സുസുകി എസ് എക്‌സ് 4 ലായിരുന്നു ഗോപിനാഥ് മുണ്ടെ സഞ്ചരിച്ചിരുന്നത്. മുണ്ടെ ഇരുന്ന അതേ ഭാഗത്താണ് ഇന്‍ഡിക കാര്‍ വന്ന് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ മുണ്ടെ സീറ്റിലേക്ക് വീഴുകയായിരുന്നു. ഇന്‍ഡിക കാറിന്റെ ഡ്രൈവറെ നാട്ടുകാര്‍ പിടിച്ചുവെച്ച് പോലീസില്‍ ഏല്‍പ്പിച്ചിട്ടുണ്ട്.
അദ്ദേഹം ഇരുന്ന ഭാഗത്താണ് വാഹനം ഇടിച്ചത്. ഇടതുവശത്തുകൂടിയാണ് ഈ വാഹനം ഗോപിനാഥ് മുണ്ടെയുടെ കാറിനെ മറികടന്നതെന്നും അവധൂത് വാഗ് പറഞ്ഞു.