Headlines
Published On:Tuesday, June 3, 2014

കാണിപ്പയ്യൂരിന്റെ പ്രവചനം ശരിയായി? ദേശീയ നേതാവ് മരിച്ചു

കേന്ദ്രത്തില്‍ അധികാരത്തിലെത്തുന്ന സര്‍ക്കാറിലെ ഒരു ഉന്നത നേതാവ് കൊല്ലപ്പെടുമെന്ന കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരി നേരത്തെ പ്രവചിച്ചിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ മുണ്ടേയുടെ മരണം. കഴിഞ്ഞ വിഷുഫലം പ്രവചിച്ചപ്പോഴാണ് കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരി കേന്ദ്രഭരണത്തെക്കുറിച്ച് പ്രവചനങ്ങള്‍ നടത്തിയത്.

ഉന്നതനായ ഒരു ഭരണാധികാരിയുടെ അകാല മരണം ഭരണ സംവിധാനത്തില്‍ അപാകതകളുണ്ടാക്കുവാന്‍ സാധ്യതയുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം . മേട സംക്രമം മിഥുന വ്യാഴത്തില്‍ ആയതിനാലും സേനാധിപതി സൂര്യനാവുന്നതിനാലും ഈ വര്‍ഷം ഭരണത്തിലിരിക്കുന്നവര്‍ തമ്മില്‍ അഭിപ്രായ ഭിന്നയുണ്ടാകുമെന്നും ജ്യോതിഷി അന്ന് പ്രവചിച്ചിരുന്നു.

കേന്ദ്ര സര്‍ക്കാരിന് ഒരു വര്‍ഷമേ ആയുസുണ്ടാകൂവെന്നും അടുത്ത ഏപ്രില്‍ മെയ് മാസത്തോടെ ഭരണ പതനമോ അനിഷ്ടാവസ്ഥയോ സംജാതമാകുമെന്നുമാണ് കാണിപ്പയ്യൂരിന്റെ പ്രവചനങ്ങള്‍.