Headlines
Published On:Tuesday, June 3, 2014

മകളുടെ അച്ഛന്‍ യുവനേതാവ്: സരിതയുടെ വെളിപ്പെടുത്തലിന് മറുപടി നല്‍കുമെന്ന് ബിജു

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുടെ പുതിയ വെളിപ്പെടുത്തലുകള്‍ക്ക് ഉടന്‍ മറുപടി നല്‍കുമെന്ന് ഭര്‍ത്താവ് ബിജു രാധാകൃഷ്ണന്‍. സരിതയുടെ ആരോപണങ്ങള്‍ക്കുള്ള മറുപടി ബുധനാഴ്ച പറയും. ഇക്കാര്യത്തില്‍ തനിക്ക് പറയാനുള്ള കാര്യങ്ങള്‍ അമ്പലപ്പുഴ കോടതിയില്‍ ബോധിപ്പിക്കുമെന്നും ബിജു അറിയിച്ചു.

സോളാര്‍ തട്ടിപ്പുകേസില്‍ തലശ്ശേരി കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു ബിജു രാധാകൃഷ്ണന്‍ ഇങ്ങനെ പ്രതികരിച്ചത്. ഒരു വാരികയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ തന്റെ മകളുടെ അച്ഛന്‍ രാഷ്ട്രീയ യുവനേതാവാണെന്ന് സരിത വെളിപ്പെടുത്തിയിരുന്നു. ബിജു നിര്‍ബന്ധിച്ചാണ് തന്നെ സ്ഥാപനത്തില്‍ ജോലിചെയ്യിപ്പിച്ചിരുന്നതെന്നും സരിത പറഞ്ഞിരുന്നു.