Published On:Friday, January 24, 2014
വധ ശിക്ഷ നല്‍കരുത്; തങ്ങള്‍ക്കു കുടുംബമുണ്ടെന്ന് ടിപി വധക്കേസ് പ്രതികള്‍;51 വെട്ട് വെട്ടുമ്പോള്‍ എവിടെ പോയി കുടുംബം?
51 വെട്ട് വെട്ടി ടിപിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതികള്‍ കുടുംബത്തിന്റെ ദയനീയാവസ്ഥ വിവരിച്ച് കോടതിയില്‍. വധശിക്ഷ നല്‍കരുതെന്നും കുടുംബം അനാഥമായിപ്പോകുമെന്നും പ്രതികള്‍ കോടതിയില്‍ അപേക്ഷിച്ചു. ടി.പി. വധക്കേസില്‍ ശിക്ഷായിളവ് ലഭിക്കാന്‍ കൊലയാളിസംഘം വിചാരണക്കോടതിക്കു മുമ്പാകെ നിരത്തിയതു കുടുംബത്തിന്റെ അവസ്‌ഥ. പ്രായമായ മാതാപിതാക്കള്‍ക്കു തങ്ങള്‍ മാത്രമാണ് ആശ്രയമെന്നായിരുന്നു മിക്ക പ്രതികളുടെയും അഭ്യര്‍ഥന.
അതേസമയം, രാഷ്‌ട്രീയപകപോക്കലിന്റെ ഭാഗമായി കുടുക്കിയതാണെന്നും ഇതുവരെ ഒരു കേസിലും പ്രതിയായിരുന്നില്ലെന്നായിരുന്നു സി.പി.എം. നേതാവ് കെ.സി. രാമചന്ദ്രന്‍ കോടതിയുടെ ശ്രദ്ധയില്‍പെടുത്തിയത്. വിധിയെ തുടര്‍ന്നുള്ള പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റേയും വാദത്തിനു മുന്‍പായിരുന്നു മാറാട് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്‌ജി ആര്‍. നാരായണ പിഷാരടി പ്രതികളുടെ മൊഴി രേഖപ്പെടുത്തിയത്. കേസില്‍ ലംബു പ്രദീപന്‍ ഒഴികെയുള്ളവര്‍ ചെയ്‌തിരിക്കുന്നതു വധശിക്ഷയോ ജീവപര്യന്തമോ ശിക്ഷ അര്‍ഹിക്കുന്ന കുറ്റമാണെന്ന് ഓരോ പ്രതികളേയും അടുത്തേക്കു വിളിച്ചുവരുത്തിയശേഷം ജഡ്‌ജി പറഞ്ഞു. മുന്നിലെ കസേരയില്‍ ഇരിക്കാനാവശ്യപ്പെട്ട ശേഷമായിരുന്നു എല്ലാ പ്രതികളെയും ചുമത്തപ്പെട്ട വകുപ്പുകളും ലഭിക്കാവുന്ന പരമാവധി ശിക്ഷയും അറിയിച്ചത്.
പിന്നീട് പ്രതികളുടെ പ്രായവും ശിക്ഷാ വിധിയിന്‍മേലുള്ള പ്രതികരണവും ആരാഞ്ഞു. ഒന്നാം പ്രതി എം.സി. അനൂപിനെയാണ് ജഡ്‌ജി ആദ്യം വിളിപ്പിച്ചത്. പ്രതിസ്‌ഥാനത്തിനനുസരിച്ചു ഓരോ പ്രതികളെയും വിളിച്ചു മൊഴി രേഖപ്പെടുത്തി. പ്രതികളുടെ മൊഴികള്‍ ഇങ്ങനെ: എം.സി. അനൂപ് (ഒന്നാം പ്രതി): പ്രായമായ അമ്മയും അച്‌ഛനും കൂടാതെ ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. ശിക്ഷ പരമാവധി ഇളവു ചെയ്‌ണയം. ജയിലിലാവുന്നതിനു മുന്‍പ് ബസ് െ്രെഡവറായിരുന്നെന്നും 32 വയസാണ് പ്രായമെന്നും അനൂപ് അറിയിച്ചു. കൂടുതല്‍ എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് ഒന്നുമില്ലെന്നായിരുന്നുഅനൂപിന്റെ മറുപടി. കിര്‍മാണി മനോജ് (രണ്ട്): 41 വയസായ താന്‍ അവിവാഹിതനാണ്. പ്രായമായ അച്‌ഛനും അമ്മയുമാണു വീട്ടിലുള്ളത്. ശിക്ഷ ഇളവു ചെയ്യണം. കൂടുതലൊന്നും പറയാനില്ല.
കൊടി സുനി (മൂന്ന്): മുപ്പതുകാരാനായ തനിക്കു പ്രായമായ അച്‌ഛനും അമ്മയുമാണു വീട്ടിലുള്ളത്. അവിവാഹിതനായ താന്‍ മുന്‍പ് കൂലിപ്പണിക്കാരനായിരുന്നു. ടി.കെ. രജീഷ് (നാല്): അച്‌ഛന്‍ മരിച്ചിട്ട് ഏഴ് വര്‍ഷമായി. വീട്ടില്‍ പ്രായമായ അമ്മ മാത്രമെയുള്ളൂ. 35 വയസുള്ള താന്‍ അവിവാഹിതനാണ്.
മുഹമ്മദ് ഷാഫി (അഞ്ച്): പ്രായമായ ഉപ്പയും ഉമ്മയും മാത്രമാണ് അവിവാഹിതനായ തന്റെ വീട്ടിലുള്ളത്. ജയിലാവുന്നതിനു മുന്‍പ് ചുമട്ടു തൊഴിലാളിയായിരുന്നു. 28 വയസായി. അണ്ണന്‍ സിജിത്ത് (ആറ്): അച്‌ഛന്‍ മരിച്ചിട്ടു 14 വര്‍ഷമായി. 26 വയസാണ് തനിക്ക് അമ്മ മാത്രമാണു വീട്ടിലുള്ളത്. അവിവാഹിതനായ താന്‍ മുന്‍പ് കടയില്‍ ജോലി ചെയ്‌തിരുന്നു.

ഷിനോജ് (ഏഴ്): വീട്ടില്‍ അമ്മ മാത്രമേയുള്ളൂ. 29 വയസായ തനിക്കു മുന്‍പ് കൂലിപ്പണിയായിരുന്നു.
കെ.സി. രാമചന്ദ്രന്‍ (എട്ട്): രാഷ്‌ട്രീയപ്രേരിതമായാണു തന്നെ കേസില്‍ പ്രതിയാക്കിയത്. സാക്ഷിമൊഴികള്‍ കളവാണ്. 54 വയസാണ്. അമ്മയും ഭാര്യയുമാണു വീട്ടിലുള്ളത്. ശിക്ഷ ഇളവ് ചെയ്യണം.
കെ.സി. രാമചന്ദ്രന്‍ (എട്ട്): രാഷ്‌ട്രീയപ്രേരിതമായാണു തന്നെ കേസില്‍ പ്രതിയാക്കിയത്. സാക്ഷിമൊഴികള്‍ കളവാണ്. 54 വയസാണ്. അമ്മയും ഭാര്യയുമാണു വീട്ടിലുള്ളത്. ശിക്ഷ ഇളവ് ചെയ്യണം.
ട്രൗസര്‍ മനോജന്‍ (11): 48 വയസായ തനിക്കു വീട്ടില്‍ ഭാര്യയും കുട്ടികളുമാണുള്ളത്. ശിക്ഷ ഇളവ് ചെയ്യണം.
പി.കെ. കുഞ്ഞനന്തന്‍ (13): അറുപത്തിയഞ്ചുകാരനായ താന്‍ നിത്യരോഗിയാണ്. പരസഹായമില്ലാതെ ജീവിക്കാന്‍ കഴിയില്ല. വീട്ടില്‍ ഭാര്യ തനിച്ചാണ്. താന്‍ ഇതുവരെ ഒരു കേസിലും പ്രതിയായിട്ടില്ല. രാഷ്‌ട്രീയവൈരാഗ്യം കൊണ്ടാണു സാക്ഷികള്‍ തനിക്കേതിരേ കളവായി മൊഴി നല്‍കിയത്. ശിക്ഷയില്‍ പരമാവധി ഇളവ് നല്‍കണം. കൂടുതല്‍ എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു കുഞ്ഞനന്തന്റെ മറുപടി.
റഫീഖ് (18): 35 വയസായ തനിക്കു ഭാര്യയും കുട്ടിയും ഉമ്മയുമാണു വീട്ടിലുള്ളത്. ജയിലിലാവുന്നതിനു മുന്‍പ് െ്രെഡവറായിരുന്നു. ലംബു പ്രദീപന്‍ (31): 31 വയസായ തനിക്കു വീട്ടില്‍ പെങ്ങള്‍ മാത്രമേയുള്ളൂ. മുന്‍പ് കൂലിപ്പണിയായിരുന്നു. ശിക്ഷ ഇളവ് ചെയ്യണം.