Headlines
Published On:Monday, January 20, 2014

ഫഹദ് ഫാസിലും നസ്രിയയും വിവാഹിതരാകുന്നു

മലയാളത്തിന്റെ യുവനായകന്‍ ഫഹദ് ഫാസിലും തെന്നിന്ത്യന്‍ നായിക നസ്‌റിയയും വിവാഹിതരാകുന്നു. ഫാസിലാണ് ഇക്കാര്യം വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. ഇരുവരുടെയും വീട്ടുകാര്‍ തമ്മില്‍ ആലോചിച്ച് വിവാഹം ഉറപ്പിക്കുകയായിരുന്നു. ഓഗസ്റ്റിലായിരിക്കും വിവാഹമെന്നും ഫാസില്‍ അറിയിച്ചു.
പ്രണയവിവാഹമല്ലെന്ന് ഫാസിലും പ്രതികരിച്ചു . കുട്ടിക്കാലം തൊട്ടേ നസ്‌റിയയെ അറിയാമെന്നും കുടുംബാംഗങ്ങള്‍ ആലോചിച്ച് തീരുമാനിച്ച വിവാഹമാണിതെന്നും ഫാസില്‍ പറഞ്ഞു. ഞായറാഴ്ച ഫാസിലിന്റെ വീട്ടില്‍ വെച്ചാണ് വിവാഹം ഉറപ്പിച്ചത്. വിവാഹത്തിന് ശേഷം നസ്‌റിയ അഭിനയരംഗത്ത് തുടരുമോ എന്ന ചോദ്യത്തിന് അത് പിന്നീട് തീരുമാനിക്കേണ്ട കാര്യമാണെന്നും ഫാസില്‍ വ്യക്തമാക്കി.
അഞ്ജലി മേനോന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നതെന്നും പിന്നീട് വീട്ടുകാരുടെ മദ്ധ്യസ്ഥതയോടെ വിവാഹം ഉറപ്പിക്കുകയുമായിരുന്നു.