Published On:Thursday, January 9, 2014
ഇന്ത്യന്‍ പ്രവാസി വോട്ടിന് ചര്‍ച്ച മാത്രം; മിസ്‌രി പ്രവാസികള്‍ വോട്ട് ചെയ്യുന്നു
ജിദ്ദ: ദല്‍ഹിയില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസില്‍ വിദേശ രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസി ഇന്ത്യക്കാരുടെ വോട്ടവകാശത്തെ കുറിച്ച് എത്തും പിടിയുമില്ലാത്ത ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ലോകത്തെങ്ങുമുള്ള ഈജിപ്ഷ്യന്‍ പ്രവാസികള്‍ അവര്‍ കഴിയുന്ന രാജ്യങ്ങളില്‍ വോട്ട് ചെയ്യുന്നു. അഞ്ച് ദിവസം നീളുന്ന വോട്ടെടുപ്പ് ഇന്നലെ ആരംഭിച്ചു.
രാജ്യത്തിന്റെ പുതിയ ഭരണ ഘടന സംബന്ധിച്ച ഹിതപരിശോധനയില്‍ 161 രാജ്യങ്ങളില്‍ കഴിയുന്ന 6,81,346 പ്രവാസി മിസ്‌രികള്‍ വോട്ട് ചെയ്യും. സൗദി അറേബ്യയില്‍ 3,12,000 വോട്ടര്‍മാര്‍ സമ്മതി ദാനാവകാശം വിനിയോഗിക്കും. അതാത് രാജ്യത്തെ എംബസികളും കോണ്‍സുലേറ്റുകളും കേന്ദ്രീകരിച്ചാണ് വോട്ടെടുപ്പിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇന്തോനേഷ്യ്, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളും തങ്ങളുടെ പൊതു തെരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കാന്‍ പ്രവാസികള്‍ക്ക് അവസരം ഒരുക്കാറുണ്ട്.
ജിദ്ദയില്‍ ഈജിപ്ഷ്യന്‍ കോണ്‍സുലേറ്റില്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങളെ കുറിച്ച് കോണ്‍സല്‍ ജനറല്‍ ആദില്‍ അല്‍ ആല്‍ഫി പത്രസമ്മേളനത്തില്‍ വിവരിച്ചു.
വോട്ടെടുപ്പിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ഈജിപ്തിലെ വിദേശ കാര്യ മന്ത്രാലയത്തില്‍ നിന്ന് കൂടുതല്‍ ജീവനക്കാരെ കൊണ്ടുവന്നിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്ത എല്ലാ ഈജിപ്ഷ്യന്‍ പൗരന്മാര്‍ക്കും വോട്ട് ചെയ്യാം -അദ്ദേഹം പറഞ്ഞു.
വോട്ടര്‍മാര്‍ രജിസ്റ്റര്‍ നമ്പറിനു പുറമേ, ഈജിപ്ഷ്യന്‍ തിരിച്ചറിയല്‍ കാര്‍ഡോ ദേശീയ തിരിച്ചറിയല്‍ നമ്പറുള്ള ഒറിജിനല്‍ പാസ്സ്‌പോര്‍ട്ടോ ഹാജരാക്കണം.
സൗദി അധികാരികളുടെ സഹകരണത്തോടെ വോട്ടെടുപ്പിന് എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയതായും കോണ്‍സല്‍ ജനറല്‍ പറഞ്ഞു. പോളിംഗ് സ്‌റ്റേഷനില്‍ ക്യാമറയും മൊബൈല്‍ ഫോണും അനുവദിക്കില്ല.
പോളിംഗ് സ്‌റ്റേഷന് പുറത്തായിരിക്കും രേഖകളുടെ പരിശോധന നടക്കുക. പോസ്റ്റല്‍ ബാലറ്റ് അനുവദിക്കാത്തതിനാല്‍ വന്‍ പങ്കാൡത്തമാണ് കോണ്‍സുലേറ്റ് പ്രതീക്ഷിക്കുന്നത്. ജിദ്ദ കോണ്‍സുലേറ്റിന് കീഴില്‍ 1,30,000 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പത് വരെയാണ് വോട്ടെടുപ്പ്. അഞ്ചാം ദിവസം വൈകുന്നേരം വോട്ടെണ്ണല്‍ ആരംഭിക്കും.