Published On:Saturday, January 25, 2014
മുഖ്യമന്ത്രി സമരം നടത്തരുതെന്ന് ഭരണഘടനയില്‍ ഇല്ല
ന്യൂഡല്‍ഹി : മുഖ്യമന്ത്രി സമരം നടത്തരുതെന്ന് ഇന്ത്യന്‍ ഭരണഘടനയില്‍ പറഞ്ഞിട്ടില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. പോലീസിനെതിരായ സമരത്തെ ന്യായീകരിച്ച് റിപ്പബ്ലിക് ദിന സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.ലോക്പാല്‍ ബില്‍ പാസാക്കാന്‍ ഫെബ്രുവരിയില്‍ രാംലീല മൈതാനത്ത് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കും. സമരം ചെയ്യുകയെന്നത് തന്റെ അവകാശമാണ്. സമരം നേരിടാന്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതാണ് ഭരണഘടനാ ലംഘനമെന്നും അദ്ദേഹം പറഞ്ഞു.

