Published On:Thursday, January 16, 2014
രാഹുല്‍ ഗാന്ധിയോട് അസൂയയുണ്ടോ എന്ന് എംബി രാജേഷിനോട് വേണുബാലകൃഷ്‌ണന്‍; അച്ഛന് പറഞ്ഞുകൊണ്ട് മറുപടി
ചാനല്‍ ചര്‍ച്ചകള്‍ പലപ്പോഴും ആവേശത്തിന്റെയും ആഹ്ലാദത്തിന്റെയും ഇടമായി മാറാറുണ്ട്. പ്രത്യേകിച്ചും യുവാക്കളുടെ പങ്കാളിത്തം കൂടിയാകുമ്പോള്‍ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുടെ കേരളയാത്രയും ജീപ്പിന് മുകളില്‍ കയറിനടത്തിയ കലാപരിപാടികളും ചര്‍ച്ച ചെയ്‌ത മാതൃഭൂമി ന്യൂസിലെ ഒമ്പത് മണി വാര്‍ത്തയില്‍ വേണുബാലകൃഷ്‌ണന്റെ ചോദ്യവും എംബി രാജേഷ് പറഞ്ഞ മറുപടിയും സോഷ്യല്‍ മീഡിയകളില്‍ ആഘോഷപൂര്‍വ്വം കൊണ്ടാടപ്പെടുകയാണ്.
രാഹുല്‍ ഗാന്ധി വലിയ ജനസമൂഹത്തെ ആകര്‍ഷിക്കുന്നുണ്ടെന്നും ഇതില്‍ ഇടതുപക്ഷത്തിന് അസൂയയാണെന്നുമായിരുന്നു വിവാദ ജീപ്പ് യാത്രയെ കുറിച്ച് കോണ്‍ഗ്രസ്സിന്റെ നിലപാട്. ഇക്കാര്യമാണ് ചര്‍ച്ചയ്‌ക്കിടെ അല്‍പം തമാശയും അല്‍പ്പം കാര്യമായും വേണുബാലകൃഷ്‌ണന്‍ എംബിരാജേഷിനോട് ചോദിച്ചത്. താങ്കളും ഒരുയുവജനസംഘടനയുടെ അഖിലേന്ത്യാനേതാവാണ് രാഹുല്‍ ഗാന്ധിയും അതെ. രാഹുലിനോട് അസൂയയുണ്ടോ എന്നതായിരുന്നു വേണുവിന്റെ ചോദ്യം.
എന്നാല്‍ കുറിക്കുകൊള്ളുന്ന മറുപടിയാണ് ക്ഷോഭം ഉള്ളിലൊതുക്കി രാജേഷ് നല്‍കിയത്. ഞാന്‍ എന്റെ അച്ഛന്റെ ചെലവില്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തി വളര്‍ന്നുവന്ന ആളല്ല. എന്നുതുടങ്ങി രാഹുല്‍ ഗാന്ധി അച്ഛന്റെ തണലിലും പേരിലും വളര്‍ന്നുവന്നയാളാണെന്ന് വ്യംഗ്യാര്‍ത്ഥത്തില്‍ സൂചിപ്പിക്കുന്ന വാക്കുകളുപയോഗിച്ചാണ് രാജേഷ് മറുപടി പറഞ്ഞത്.

