Published On:Sunday, January 26, 2014
വിവാഹാനന്തരം നസ്രിയ അഭിനയിക്കുമോ?
രണ്ടു ദിവസമായി സിനിമയുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിറയുന്നത് ഫഹദ് നസ്രിയാ വിവാഹം സംബന്ധിച്ച വിശേഷങ്ങളാണ്. വാര്‍ത്ത പുറത്ത് വന്നതിന് തൊട്ടു പിന്നാലെ ഇതു സംബന്ധിച്ച ചൂടു പിടിച്ച ചര്‍ച്ചകളും സോഷ്യല്‍ മീഡിയകളില്‍ സജീവമായി. ടണ്‍ കണക്കിന് മെസേജുകള്‍ പായുന്നതിനിടയില്‍ ഒടുവില്‍ അവശേഷിച്ചത് നസ്രിയ വിവാഹശേഷം അഭിനയിക്കുമോ എന്ന ചോദ്യമാണ്.എന്നാല്‍ വിവാഹശേഷവും നസ്രിയ അഭിനയിക്കുമെന്നാണ് കേള്‍ക്കുന്നത്. ഇക്കാര്യം ഫഹദ് ഫാസിലിനും സമ്മതമാണത്രേ. അതേസമയം ഇക്കാര്യം അന്തിമമായി തീരുമാനിച്ചിട്ടില്ലെന്നും ഇപ്പോള്‍ കരാര്‍ ചെയ്യപ്പെട്ട സിനിമകള്‍ തീര്‍ക്കുന്ന ജോലിയിലാണ് താനെന്നും നസ്രിയ പറഞ്ഞു. നിലവില്‍ പുതിയ സിനിമകളൊന്നും നസ്രിയ കരാര്‍ ചെയ്തിട്ടില്ല. നസ്രിയയ്ക്കും ഫഹദിനും നിലവില്‍ തിരക്കോട് തിരക്കാണ്. ഓഗസ്റ്റില്‍ ഇരുവരും വിവാഹിതരാകുമെന്നാണ് വാര്‍ത്തകള്‍.

