Headlines
Published On:Wednesday, January 22, 2014

കെജ്രിവാള്‍ അരക്കിറുക്കന്‍; ഷിന്‍ഡേ വിവാദത്തില്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്രിവാളിനെ അരക്കിറുക്കന്‍ എന്ന്‌ വിശേഷിപ്പിച്ച്‌ ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡേ വിവാദത്തില്‍. മറാത്തി ഭാഷയില്‍ 'വട്ടന്‍' എന്ന്‌ അര്‍ത്ഥമാക്കുന്ന പദം ഉപയോഗിച്ച്‌ കെജ്രിവാളിനെ വിശേഷിപ്പിച്ചാണ്‌ ഷിന്‍ഡേ വിവാദം വിളിച്ചുവരുത്തിയത്‌. ഡല്‍ഹി പോലീസിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ടുള്ള വിവാദത്തിലാണ്‌ കെജ്രിവാളിനെ ഷിന്‍ഡേ ഇങ്ങിനെ വിശേഷിപ്പിച്ചത്‌. അരക്കിറുക്കന്‍ മുഖ്യമന്ത്രിയുടെ പ്രകടനം തടയാനായി താന്‍ 1000 ലധികം പോലീസുകാരെ വിന്യസിപ്പിച്ചെന്നാണ്‌ ഷിന്‍ഡേ പറഞ്ഞത്‌. ഷിന്‍ഡേയേയും ഡല്‍ഹി പോലീസിനേയും ലക്ഷ്യം വെച്ച്‌ തിങ്കളാഴ്‌ചയും ചൊവ്വാഴ്‌ചയും കെജ്രിവാള്‍ ഡല്‍ഹിയുടെ ഹൃദയഭാഗത്ത്‌ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.