Headlines
Published On:Thursday, January 9, 2014

ദേവയാനിയെ നഗ്നയാക്കി പരിശോധിക്കുന്ന ദൃശ്യങ്ങള്‍ നെറ്റില്‍, വ്യാജമെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: അമേരിക്കയില്‍ അറസ്റ്റിലായ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ദേവയാനിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നഗ്നയാക്കി പരിശോധന നടത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ നെറ്റില്‍ പ്രചരിക്കുന്നു. എന്നാല്‍ ഈ വീഡിയോ ദൃശ്യങ്ങള്‍ വ്യാജമാണെന്ന് അമേരിക്കന്‍ അധികൃതര്‍ വ്യക്തമാക്കി.
എന്നാല്‍ നെറ്റില്‍ പ്രചരിക്കുന്ന ഈ വീഡിയോ 2008ല്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്തതാണ്. ഈ വീഡിയോയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ചില ദേശീയ, അന്തര്‍ദേശീയ ചാനലുകളിലും ഓണ്‍ലൈന്‍ സൈറ്റുകളിലും വന്നിട്ടുണ്ട്.
യു എസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവതിയെ ബലമായി വിവസ്ത്രയാക്കി പരിശോധിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. പരിശോധനയ്ക്കിടെ യുവതി നിലവിളിക്കുന്നതായും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ദൃശ്യങ്ങള്‍ വ്യാജമാണെന്ന് അമേരിക്ക പ്രതികരിച്ചു. ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ദേവയാനിയുടെതല്ല. അപകടകരവും പ്രകോപനപരവുമായ വ്യാജപ്രചരണമാണ് നടക്കുന്നതെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് വക്താവ് മേരി ഹര്‍ഫ് പറഞ്ഞു.
അതേസമയം, ഈ വീഡിയോ മുന്‍‌നിര വാര്‍ത്താ സൈറ്റുകളെല്ലാം പുറത്തുവിട്ടിട്ടുണ്ട്. വംശീയ വിദ്വേഷമുണ്ടാക്കുന്ന കൃത്രിമ ദൃശ്യങ്ങള്‍ പുറത്തുവിട്ട നടപടി അപലപനീയവും നിരുത്തരവാദപരവുമാണ്. ദൃശ്യങ്ങളില്‍ കാണിക്കുന്നത് ദേവയാനി അല്ലെന്നും ഇത്തരത്തിലുളള പരിശോധനാ രീതി അമേരിക്ക പിന്തുടരാറില്ലെന്നും ഹര്‍ഫ് വ്യക്തമാക്കി.