Published On:Monday, February 3, 2014
ഓറഞ്ച് ജ്യൂസില്‍ വെടിയുണ്ട
പാക്കറ്റില്‍ നിറച്ച ഓറഞ്ച് ജ്യൂസില്‍ വെടിയുണ്ട. ജ്യൂസ് കുടിച്ച എട്ടു വയസുകാരിയുടെ തൊണ്ടയില്‍ കുടുങ്ങിയ വെടിയുണ്ട ഏറെ നേരത്തെ ശ്രമത്തിനുശേഷം ഡോക്ടര്‍മാര്‍ പുറത്തെടുത്തു. ഇറ്റലിയിലാണ് സംഭവം.അവിടെ വളരെ പ്രചാരത്തിലുള്ള കമ്പനിയുടേതാണ് ജ്യൂസ്. സ്‌കൂളില്‍ വച്ചാണ് കുട്ടി ജ്യൂസ് കുടിച്ചത്. അല്പ സമയം കഴിഞ്ഞതോടെ ശ്വാസതടസം നേരിട്ടു. അദ്ധ്യാപിക പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. അവിടെ നടത്തിയ വിശദമായ പരിശോധനയിലാണ് തൊണ്ടയില്‍ കുടുങ്ങിയിരിക്കുന്ന വെടിയുണ്ട കണ്ടത്. ഉപയോഗക്ഷമമാണിതെന്നും വ്യക്തമായി.
സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചശേഷം ഉടന്‍ തന്നെ വെടിയുണ്ട പുറത്തെടുത്തു. വെടിയുണ്ട എങ്ങനെ പാക്കറ്റിലെത്തിയെന്ന് വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
