Headlines
Published On:Saturday, May 31, 2014

സൂര്യയുടെ നായികയായി ഉടന്‍ അഭിനയിക്കുമെന്ന് മഞ്ജുവാര്യര്‍

മലയാളത്തില്‍ മികച്ച തിരിച്ചുവരവ് നടത്തിയ നടി മഞ്ജുവാര്യര്‍ ഉടന്‍ തന്നെ തമിഴ് താരം സൂര്യയുടെ നായികയായി അഭിനയിക്കുമെന്ന് അറിയിച്ചു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു ഇക്കാര്യം വെളിപ്പെടുത്തിയത്.

ഏകദേശം 25 സിനിമകളെങ്കിലും മഞ്ജുവാര്യരെ തേടിയെത്തിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതില്‍ നിന്ന് മികച്ച തിരക്കഥകള്‍ തിരഞ്ഞെടുക്കുന്ന തിരക്കിലാണെന്നും മഞ്ജു പറയുന്നു.

തെലുങ്കില്‍ നാനിയുമൊത്ത് അഭിനയിക്കുമെന്നും മഞ്ജുവാര്യര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. തെലുങ്കിലെ സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജുനയുമൊത്തുള്ള ചിത്രവും മഞ്ജുവിനെ തേടിയെത്തി. ഇതോടെ തെന്നിന്ത്യന്‍ താരമായി മഞ്ജു തകര്‍ക്കുമെന്ന് പ്രതീക്ഷിക്കാം.