Published On:Tuesday, January 28, 2014
യുവതിയെ പ്രണയിച്ചതിനു 11 വര്‍ഷം ജയിലില്‍, നിരപരാതിത്വം തെളിയിച്ച 'ഐഎസ്‌ഐ' ഏജന്റ് ഒടുവില്‍ പുറത്ത്
ന്യൂഡല്‍ഹി: പാക് യുവതിയെ പ്രണയിച്ചിത് ഇത്രവലിയ പൊല്ലാപ്പ് ആകുമെന്നു ഉത്തര്‍പ്രദേശിലെ രാംപൂര്‍ സ്വദേശിയായ ജാവേദ് ഒരിക്കലും കരുതിയിടുണ്്ടാകില്ല. 15വര്‍ഷം മുമ്പ് പാക്കിസ്ഥാനിലേക്ക് നടത്തിയ യാത്രയാണ് ജാവേദിന്റെ ജീവിതത്തെ മാറ്റിമറിച്ചത്. ആദ്യകാഴ്ചയില്‍ തന്നെ കറാച്ചി സ്വദേശിനിയായ മൊബീനയുമായി ജാവേദ് പ്രണയത്തിലായി. ഇന്ത്യയിലേക്ക് മടങ്ങിയെങ്കിലും ഒരു ദിവസം രണ്്ടും മൂന്നും തവണ ജാവേദ് മൊബീനയെ വിളിക്കുമായിരുന്നു. ഇതോടൊപ്പം തന്നെ നിരവധി കത്തുകളും അയച്ചിരുന്നു.എഴുത്തും വായനയും അറിയില്ലാത്ത ജാവേദ് രണ്്ട് സുഹൃത്തുക്കളുടെ സഹായത്തോടെയായിരുന്നു കത്തിടപാടുകള്‍ നടത്തിയിരുന്നത്. ജാവേദ് ഹിന്ദിയിലും ഉറുദുവിലും കത്തുകള്‍ അയച്ചിരുന്നു. എന്നാല്‍ ഉറുദുവിലായിരുന്നു മൊബീനയുടെ മറുപടി. അതിനിടെ അതിര്‍ത്തികടന്ന 'ഇടപാടുകള്‍' ശ്രദ്ധയില്‍പ്പെട്ട ഉത്തര്‍പ്രദേശ് ടാസ്‌ക് ഫോഴ്‌സ് ജാവേദിനേയും കൂട്ടുകാരേയും നിരീക്ഷിക്കുന്നുണ്്ടായിരുന്നു. രണ്്ടു വര്‍ഷത്തെ നിരീക്ഷണത്തിനു ശേഷം ഐഎസ്‌ഐ ഏജന്റാണെന്ന് മുദ്രകുത്തി മൂന്നു പേരേയും പോട്ട നിയമപ്രകാരം 2002ല്‍ പോലീസ് അറസ്റ്റു ചെയ്തു.
തന്ത്രപ്രധാനമായ സൈനിക വിവരങ്ങള്‍ പാക്കിസ്ഥാനു കൈമാറിയെന്നായിരുന്നു കുറ്റം. പിന്നീടു വര്‍ഷങ്ങള്‍ നീണ്്ടു നിന്ന നിയമപോരാട്ടത്തിനൊടുവില്‍ കഴിഞ്ഞദിവസം ജാവേദിനെയും കൂട്ടുകാരേയും കുറ്റക്കാരല്ലന്നു കണ്്ട് കോടതി വെറുതെവിട്ടു. തങ്ങളെ കുടുക്കുന്നതിന് വ്യാജതെളിവുകളാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചതെന്നു ജാവേദ് പറഞ്ഞു. നിരപരാതിത്വം തെളിയിച്ചു ജയില്‍ മോചിതനായെങ്കിലും പ്രേമഭാജനത്തെ നഷ്ടപ്പെട്ട വേദനയിലാണ് ജാവേദ്. ജയിലില്‍ ആയതിനു ശേഷം മൊബീനയുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ലന്നു ജാവേദ് പറഞ്ഞു.
