Published On:Monday, January 20, 2014
നസ്രിയയ്ക്ക് രണ്ട് ദിവസം കൊണ്ട് 2വയസ്സ് കൂടി, വിക്കിപീഡിയയെ വിശ്വസിക്കരുത്
കുട്ടിക്കാലം മുതല്‍ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ ചലച്ചിത്ര താരം നസ്രിയ നസീമിന് എത്ര വയസ്സായി?. മലയാള സിനിമയിലെ യുവരോമാഞ്ചമായ ഫഹദ് ഫാസിലുമായി വിവാഹം ഉറപ്പിച്ചതോടെ നസ്രിയയുടെ ആരാധര്‍ക്ക് മുഴുവനുമുള്ള സംശയം ഇതാണ്. വിവരം അറിയാന്‍ വിക്കിപീഡിയ തപ്പിയ ആരാധകര്‍ അന്തംവിട്ടു. മെനിയാന്ന് വരെ നസ്രിയയ്ക്ക് 17 വയസ്സായിരുന്നു. ഇന്ന് നോക്കുമ്പോള്‍ 19 വയസ്സ്. വിക്കിപീഡിയയില്‍ ജനുവരി 18 വരെ നസ്രിയയുടെ ജനനതീയതി 1996 ഡിസംബര്‍ 20 ആയിരുന്നു. ജനുവരി 18ന് പുലര്‍ച്ചെ 2. 07ന് വിക്കിപീഡിയയില്‍ അപ്ഡേറ്റ് ചെയ്ത വിവരപ്രകാരം നസ്രിയയുടെ ജനനതീയതി 1994 ഡിസംബര്‍ 20 ആണ്. അപ്പോള്‍ വയസ്സ് 19.
വിക്കിപീഡിയയെ വിശ്വസിക്കാന്‍ പറ്റില്ല. എങ്കിലും 18 വയസ്സ് തികയാത്ത പെണ്‍കുട്ടിയെ കല്യാണം കഴിക്കുന്നതും കഴിപ്പിക്കുന്നതും കുറ്റകരമാണെന്ന് തിരിച്ചറിവുള്ള ആരോ നസ്രിയയുടേയോ ഫഹദിന്റെയോ ബന്ധുമിത്രാദികള്ക്കിടയിലുണ്ട്. ഫാസില്‍ പറഞ്ഞ പോലെ കല്യാണം വീട്ടുകാര്‍ ഉറപ്പിച്ചതാണെങ്കിലും വിക്കിപീഡീയ നോക്കി ആരോ നസ്രിയയ്ക്ക് ഫഹദിനെ കെട്ടാനുള്ള പ്രായപൂര്‍ത്തി സമ്മാനിച്ചിരിക്കുന്നു.

