Headlines
Published On:Thursday, January 9, 2014

കോടതിയില്‍ ഹാജറായില്ല; തൃഷയ്ക്കെതിരെ അറസ്റ്റ് വാറണ്ട്

ചെന്നൈ: തെന്നിന്ത്യന്‍ താരം തൃഷയ്ക്കും അമ്മ ഉമാ കൃഷ്ണക്കുമെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 2005-ല്‍ തൃഷ ഫയല്‍ ചെയ്ത മാനനഷ്‌ട കേസില്‍ കോടതിയില്‍ തുടര്‍ച്ചയായി ഹാജറാകത്തതിനെ തുടര്‍ന്നാണ് തൃഷയ്‌ക്ക് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
2005-ല്‍ ഒരു മാഗസിനില്‍ തൃഷയുടേതെന്ന് പറഞ്ഞ് ബാത്ത് റൂം ദൃശ്യങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഈ ചിത്രങ്ങള്‍ക്കെതിരെയാണ് തൃഷ മാനനഷ്‌ട കേസ് ഫയല്‍ ചെയ്‌തത്. എന്നാല്‍ ഷൂട്ടിംഗ് തിരക്കായതിനാല്‍ കോടതിയില്‍ ഹാജരാകാനായില്ല. ഇതേത്തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
മാഗസിനില്‍ പ്രസിദ്ധീകരിച്ച അശ്ലീല ചിത്രങ്ങള്‍ തന്റേതല്ലെന്ന് തൃഷ പരസ്യ പ്രസ്‌താവന നടത്തുകയും ഇക്കാര്യം കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കേസ് അവസാനിച്ചിരുന്നില്ല. കേസ് അവസാനിപ്പിക്കാനുള്ള ശ്രമവും തൃഷ നടത്തിയിരുന്നില്ല. തുടര്‍ന്ന് ആവര്‍ത്തിച്ച് കോടതിയില്‍ ഹാജരാകാതിരുന്നപ്പോള്‍ തൃഷക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.