Published On:Thursday, January 9, 2014
ബിപാഷ വിവാഹിതയാകുന്നു
മുംബൈ: ജോണ്‍ എബ്രഹാം വിവാഹിതനായി എന്ന വാര്‍ത്തകള്‍ക്കു പിറകെ ബോളിവുഡ് സുന്ദരി ബിപാഷ ബസുവിന്റെ വിവാഹ വാര്‍ത്തകളും പുറത്തുവന്നു. കാമുകനായ ഹര്‍മാന്‍ ബാവേജയുമായുള്ള വിവാഹം ഈ വര്‍ഷം തന്നെയെന്നാണ് വാര്‍ത്തകള്‍.
ഒന്‍പതു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ബിപാഷയും ജോണും പിരിയുകയായിരുന്നു. മുംബൈയിലെ സാമ്പത്തിക ഉപദേശകയായ പ്രിയ രുഞ്ചാലുമായി ജോണ്‍ പ്രണയത്തിലാവുകയും ജനുവരി രണ്ടിന് ലോസ് ആഞ്ചലിസില്‍ വച്ച് ഇരുവരും വിവാഹിതരുമായി.
ജോണിന്റെ വിവാഹത്തിനു മുന്‍പേ വിവാഹിതരാകാനായിരുന്നു ബിപാഷയും ഹര്‍മാനും ആദ്യം തീരുമാനിച്ചിരുന്നത്. കുടുംബങ്ങള്‍ തമ്മില്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ ഇരുവരും ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
