Headlines
Published On:Tuesday, January 21, 2014

ഫഹദിനേക്കാള്‍ മുടിയില്ലേ എനിക്ക്‌? ചിറാപുഞ്ചിയില്‍ നിനക്ക്‌ കുടയായില്ലേ , ഒടുവില്‍ എന്നെ നീ തനിച്ചാക്കി…

നസ്രിയ-ഫഹദ്‌ വിവാഹം തീരുമാനിച്ചതോടെ ഫെയ്‌സ്‌ബുക്കില്‍ നിരാശാ കാമുകര്‍ അരങ്ങ്‌ തകര്‍ക്കുകയാണ്‌. തമാശയായും കാര്യമായും പലരും സങ്കടങ്ങള്‍ പങ്കുവയ്‌ക്കുന്ന പോസ്‌്‌റ്റുകള്‍ കൊണ്ട്‌ നിറയുകയാണ്‌ സോഷ്യല്‍മീഡിയ. പലരും ഒറ്റയ്‌ക്കൊറ്റയ്‌ക്ക്‌ കദനകഥകള്‍ പറയുമ്പോള്‍ മറ്റുചിലര്‍ നസ്രിയയുടെ ഫെയ്‌സ്‌ബുക്ക്‌ പേജില്‍ നേരിട്ട്‌ കമന്റുകള്‍ ഇട്ടിട്ടുണ്ട്‌. തെന്നിന്ത്യയില്‍ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും പോലും കവച്ചുവച്ച ലൈക്കുകളുള്ള പേജാണ്‌ നസ്രിയയുടേത്‌. സൗന്ദര്യവും സിനിമകളിലെ പ്രകടനവും കണ്ട്‌ മോഹിച്ച്‌ വണ്‍വേ പ്രണയം കൊണ്ടുനടന്നവര്‍ ലൈക്ക്‌ ചെയ്‌തവരില്‍ അധികമാണെന്നാണ്‌ വിവാഹവാര്‍ത്ത പുറത്തുവന്നതോടെ വ്യക്തമാകുന്നത്‌. പ്രണയത്തിന്റെ തീച്ചൂളയില്‍ നീ എന്നെ തനിച്ചുവിട്ടില്ലേ എന്നാണ്‌ ഒരാള്‍ പോസ്‌റ്റ്‌ ചെയ്‌തിരിക്കുന്നത്‌. ഏത്‌ കാലത്തും എവിടെയും ഞാന്‍ നിനക്ക്‌ കൂട്ടായിരുന്നേനെ എന്ന്‌ മറ്റൊരാള്‍ കമന്റ്‌ ചെയ്‌തിരിക്കുന്നു.
ഏറ്റവും രസമുള്ളതും കാവ്യാത്മകവുമായ കമന്റ്‌ നസ്രിയയുടെ പേജില്‍ ഇട്ടിരിക്കുന്നതാണ്‌. അതിങ്ങനെ
എന്റെ ഒരാപാട്‌ സ്വപ്‌നങ്ങളാണ്‌ നീ ഒറ്റ സ്റ്റാറ്റസ്‌ കൊണ്ട്‌ തകര്‍ത്തത്‌. എങ്കിലും നിന്നെയും ചേര്‍ത്ത്‌ ഞാന്‍ കണ്ട കിനാവുകള്‍ക്ക്‌ വിരാമമില്ല. മഞ്ഞുവീണ കാശ്‌മീര്‍ താഴ്‌ വരകളില്‍ നിന്നെയും ചേര്‍ത്ത്‌ പിടിച്ച്‌ ഞാന്‍ നടന്നു. മുരഭൂമിയുടെ പൊരിവെയിലത്ത്‌ നിനിക്ക്‌ ഞാന്‍ തണലേകി. മഴ പെയ്യുന്ന ചിറാപുഞ്ചിയില്‍ നിനക്ക്‌ ഞാന്‍ കുടയായി. എല്ലാം വെറുതെ…
fahad nasriyaനീ എന്നെ ഒറ്റയ്‌ക്കാക്കി നിന്റെ വഴി തെരഞ്ഞെടുത്തു. എങ്കിലും പ്രിയേ, നിന്നെയും ചേര്‍ത്ത്‌ ഞാന്‍ കണ്ട കിനാവുകള്‍ക്ക്‌ വിരാമമില്ല.
ഒന്നുമില്ലെങ്കിലും അവനേക്കാള്‍ മുടി ഉണ്ടായിരുന്നു എനിക്ക്‌, അതെങ്കിലും പരിഗണിക്കാമായിരുന്നു.
ഇത്തരത്തില്‍ നിരവധി കമന്റുകള്‍ നസ്രിയയോടുള്ള പ്രണയ നിരാശയില്‍ ആളുകള്‍ പോസ്‌റ്റു ചെയ്യുന്നുണ്ട്‌. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റാകുമെന്നതുകൊണ്ട്‌ പ്രൊഫൈലുകളുടെ പേര്‌ പറയുന്നില്ല. ഇന്നലെയാണ്‌ നസ്രിയയുടെയും ഫഹദിന്റെയും വിവാഹം നിശ്ചയിച്ചകാര്യം ഫാസില്‍ തന്നെ വ്യക്തമാക്കിയത്‌. ഇതേ തുടര്‍ന്ന്‌ ഇരുവരും അവരവരുടെ ഫെയ്‌സ്‌ബുക്ക്‌ പേജിലും വിവാഹക്കാര്യം പോസ്‌റ്റു ചെയ്‌തു.