Published On:Wednesday, January 22, 2014
മഞ്‌ജുവാര്യര്‍ ദിലീപിന്റെ പേര് ഉപേക്ഷിച്ചു; ഇനി ആണ്‍തുണയില്ലാത്ത പഴയ പേര്
തൃശൂര്‍: ദിലീപും മഞ്‌ജുവാര്യരും തമ്മിലള്ള ദാമ്പത്യം വിവാഹമോചനത്തിലേക്ക് നീങ്ങുന്നു എന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ ഗോസിപ്പുകാര്‍ക്ക് സൂചനകള്‍ നല്‍കിക്കൊണ്ട് മഞ്‌ജുവാര്യര്‍ പേര് മാറ്റുന്നു. തന്റെ പേരിനൊപ്പമുള്ള ദിലീപിന്റെ പേരിന്റെ വാല്‍ എടുത്തുകളഞ്ഞുകൊണ്ടാണ് മഞ്‌ജുപുതിയ വാര്‍ത്ത സൃഷ്ടിക്കുന്നത്. സ്വന്തം പേരിനൊപ്പമുള്ള ഭര്‍ത്താവ് ദിലീപിന്റെ പേര് (യഥാര്‍ത്ഥ പേര് ഗോപാലകൃഷ്‌ണന്‍ എന്നാണ്) മാറ്റി മഞ്‌ജു വാര്യരെന്ന പഴയ പേര് സ്വീകരിക്കാനൊരുങ്ങുകയാണ് അവര്‍.
മഞ്‌ജു ഗോപാലകൃഷ്‌ണനെന്ന പാസ്‌പോര്‍ട്ടിലെ പേരും അതിനൊപ്പമുള്ള വിലാസവും തിരുത്താനുള്ള നടപടി ആരംഭിച്ചുകഴിഞ്ഞു. ഇതിന്റെ ഭാഗമായി ഒരു സായാഹ്ന പത്രത്തിന്റെ തൃശൂര്‍ എഡിഷനില്‍ കഴിഞ്ഞ ദിവസം പേരും വിലാസവും മാറുന്നതിന് പരസ്യം നല്‍കി. പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്ന ദിലീപിന്റെ വിലാസം മാറ്റി മഞ്‌ജു വാര്യര്‍, പുള്ളില്‍ വാര്യം, പുള്ള് പി.ഒ, തൃശൂര്‍ എന്നാക്കും. കുറച്ചുകാലമായി മഞ്‌ജു അച്ഛനും അമ്മയ്‌ക്കും ഒപ്പം പുള്ളിലുള്ള വീട്ടിലാണ് താമസം. വിവാഹ ശേഷം അഭിനയത്തില്‍ നിന്ന് വിട്ടു നിന്ന മഞ്‌ജു 16 വര്‍ഷത്തിനു ശേഷമാണ് വീണ്ടും സജീവമാകുന്നത്.
