Headlines
Published On:Wednesday, January 22, 2014

ദൃശ്യം സിനിമയിലെ പോലീസിനെ വിളിക്കല്‍; സെന്‍കുമാറിനെതിരെ ശ്രീലേഖ; സിനിമയും ജീവിതവും ചൊല്ലി പോലീസിലും അടി

സിനിമയിലെ ഭാവനകളെ യാഥാര്യത്ഥ്യങ്ങളുമായി കൂട്ടിയിണിക്കി ദൃശ്യം സിനിമയെ വിമര്‍ശിച്ച ജയില്‍ എഡിജിപി ടിപി സെന്‍കുമാര്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്കെതിരെ പോലീസിലെ തന്നെ ഒരു വിഭാഗം രംഗത്തെത്തി. ഗുരുതരമായ കുറ്റകൃത്യം മൂടിവയ്‌ക്കുന്നതിലൂടെ `ദൃശ്യം’ സിനിമ സമൂഹത്തിന്‌ തെറ്റായ സന്ദേശം നല്‍കുന്നുവെന്ന ജയില്‍ ഡി.ജി.പി ടി.പി. സെന്‍കുമാറിന്റെ വിമര്‍ശനമാണ്‌ പ്രതിക്കൂട്ടിലായത്‌. പെണ്‍കുട്ടികള്‍ക്കെതിരായ ബ്ലാക്‌ മെയ്‌ലിംഗ്‌ പൊലീസില്‍ അറിയിക്കാതെ തെറ്റായി കൈകാര്യം ചെയ്യുന്ന സിനിമയാണ്‌ ദൃശ്യമെന്നും ഇതിലെ നായകവേഷം തിരഞ്ഞെടുത്തപ്പോള്‍ മോഹന്‍ലാല്‍ ശ്രദ്ധിക്കണമെന്നുമായിരുന്നു സെന്‍കുമാര്‍ പറഞ്ഞത്‌.
sen kumar
സെന്‍കുമാറിനെ അനുകൂലിച്ച്‌ തിരുവനന്തപുരം സി?റ്റി പൊലീസ്‌ കമ്മിഷണര്‍ പി. വിജയന്‍ രംഗത്തെത്തിയപ്പോള്‍ െ്രെകംബ്രാഞ്ച്‌ അഡി. ഡി.ജി.പി ആര്‍. ശ്രീലേഖ വിരുദ്ധനിലപാടുമായി ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടു. പൊലീസിന്‌ തെളിയിക്കാനാവാത്ത കുറ്റകൃത്യങ്ങള്‍ നിരവധിയുണ്ടെന്നും സിനിമയും കഥയും ആ നിലയില്‍ കണ്ടാല്‍ മതിയെന്നും അവ നല്‍കുന്ന സന്ദേശം പരിഗണിക്കേണ്ടെന്നുമായിരുന്നു ശ്രീലേഖയുടെ പ്രതികരണം.
sreeമോഹന്‍ലാല്‍ നായകനായ ചിത്രങ്ങളിലെ നല്ലവശങ്ങള്‍ ജനം ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ ഇതിനകം കേരളത്തില്‍ ഒരു കുറ്റകൃത്യവും ഉണ്ടാകില്ലായിരുന്നുവെന്നും പരമാവധി തെറ്റുചെയ്യാതിരിക്കാന്‍ പൊലീസുകാര്‍ ശ്രദ്ധിക്കണമെന്നും ശ്രീലേഖ പറഞ്ഞു. തിരുവനന്തപുരം കമ്മിഷണര്‍ പി. വിജയന്‍, സെന്‍കുമാറിനെ അനുകൂലിക്കുകയായിരുന്നു. ചേലേമ്പ്ര സ്വര്‍ണക്കവര്‍ച്ച നടത്തിയ പ്രതികള്‍ക്ക്‌ ഹിന്ദി സിനിമയില്‍നിന്നാണ്‌ പ്രചോദനം കിട്ടിയത്‌.
സിനിമ ജനങ്ങള്‍ക്ക്‌ തെറ്റായ സന്ദേശം നല്‍കുമെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ നീതിബോധം വളര്‍ത്തുന്നതു വഴി സമൂഹത്തില്‍ അരാജകത്വമുണ്ടാകുമെന്ന്‌ സെന്‍കുമാര്‍ പിന്നീട്‌ വിശദീകരിച്ചു. സെന്‍കുമാര്‍ പറയുന്നപോലെയാണെങ്കില്‍ മലയാളത്തില്‍ ഒരുസിനിമയും ചെയ്യാന്‍ കഴിയില്ലെന്ന്‌ ദൃശ്യത്തിന്റെ സംവിധായകന്‍ ജിത്തു ജോസഫ്‌ പ്രതികരിച്ചു. അതേ സമയം സെന്‍കുമാറിന്റെ വിമര്‍ശനം സോഷ്യല്‍മീഡിയകളിലും വമ്പന്‍ ചര്‍ച്ചാവിഷയമായി. ക്കെണിയില്‍ പോലീസിനെ വിളിക്കാന്‍ പോയാല്‍ മരിക്കുകയേ നിവൃത്തിയുള്ളൂവെന്നും അപ്പോള്‍ എങ്ങനെ ജീവന്‍ രക്ഷിക്കാമെന്ന്‌ ആലോചിക്കുകയാണ്‌ വേണ്ടതെന്നുമാണ്‌ പലരും അഭിപ്രായപ്പെടുന്നത്‌.