Published On:Wednesday, January 22, 2014
സുനന്ദയുടെ മരണം അപകടമരണമാക്കി കേസില്ലാതാക്കാന്‍ പോലീസ്; വക്താവാക്കി ഉയര്‍ത്തി കോണ്‍ഗ്രസ് നല്‍കിയത് വ്യക്തമായ സന്ദേശം
സുനന്ദപുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങള്‍ ഉന്നയിച്ചുകൊണ്ട് സബ്‌ഡിവിഷനല്‍ മജിസ്‌ട്രേറ്റ് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഇതുവരെ ശശി തരൂരിനെതിരെ കേസെടുക്കാനോ, മറ്റ് നടപടികള്‍ സ്വീകരിക്കാനോ തയാറാകാത്തത് തരൂരിനെ സംരക്ഷിക്കാനുള്ള നീക്കമാണെന്ന ആക്ഷേപമുയര്‍ത്തുന്നു. സാധാരണ ഇത്തരം മരണങ്ങള്‍ സംഭവിക്കുമ്പോള്‍ പരിഗണിക്കാറുള്ള കൊലപാതകം, ആത്മഹത്യ, അപകടം, കൈപ്പിഴ എന്നീ മൂന്നു സാധ്യതകളും അന്വേഷിക്കാന്‍ സബ് ഡിവിഷനല്‍ മജിസ്‌ട്രേട്ട് (എസ്‌ഡിഎം) അലോക് ശര്‍മ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടും മറ്റു തെളിവുകളും വിലയിരുത്തി തുടര്‍നടപടികള്‍ ഉടന്‍ തീരുമാനിക്കുമെന്നു പൊലീസ് അറിയിച്ചു. എന്നാല്‍ വഴക്കിന്റെയും ശാരീരികമായി ഉപദ്രവിച്ചതിന്റെയും ലക്ഷണങ്ങളും തെളിവുകളും ലഭ്യമായിട്ടും ഇതുവരെ ശശി തരൂരിനെതിരെ കേസെടുക്കാന്‍ പോലീസ് തയാറായിട്ടില്ല.
കേന്ദ്രസര്‍ക്കാരിന്റെ അധികാരപരിധിയിലുളള ദില്ലി പോലീസ് ഒരു കേന്ദ്രമന്ത്രിക്കെതിരെ നടപടി സ്വീകരിക്കുന്ന കാര്യം സംശയാസ്‌പദമാണെന്ന് ചില ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കുന്നു. അതേ സമയം കോണ്‍ഗ്രസ്സിന്റെ വക്താവാക്കി പുതിയ സ്ഥാനം നല്‍കി ശശി തരൂരിനെ സംരക്ഷിക്കുമെന്ന ഉറച്ച സന്ദേശമാണ് പാര്‍ട്ടി നേതൃത്വം അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയത്.
വിഷവസ്‌തുവാണ് മരണകാരണമെന്ന പോസ്‌റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിഗമനം എസ്‌ഡിഎമ്മിന്റെ റിപ്പോര്‍ട്ടിലും വ്യക്‌തമാക്കിയിട്ടുണ്ടെന്നാണ് സൂചന. സ്‌ത്രീധന പീഡനം സംബന്ധിച്ചു തെളിവു ലഭിക്കുകയോ ബന്ധുക്കള്‍ ആരെങ്കിലും പരാതി ഉന്നയിക്കുകയോ ചെയ്യാത്ത സാഹചര്യത്തില്‍ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ല. സുനന്ദയുടെ മരണത്തില്‍ കുടുംബാംഗങ്ങളായ ആരെയും സംശയിക്കുന്നതായും റിപ്പോര്‍ട്ടില്‍ ഇല്ല. ഭര്‍ത്താവ് ശശി തരൂര്‍, മകന്‍ ശിവ് മേനോന്‍, സുനന്ദയുടെ സഹോദരന്മാര്‍, തരൂരിന്റെ പഴ്‌സനല്‍ സ്‌റ്റാഫ് അംഗങ്ങള്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
വിഷവസ്‌തുവാണ് മരണകാരണമെന്ന പോസ്‌റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിഗമനം എസ്‌ഡിഎമ്മിന്റെ റിപ്പോര്‍ട്ടിലും വ്യക്‌തമാക്കിയിട്ടുണ്ടെന്നാണ് സൂചന. സ്‌ത്രീധന പീഡനം സംബന്ധിച്ചു തെളിവു ലഭിക്കുകയോ ബന്ധുക്കള്‍ ആരെങ്കിലും പരാതി ഉന്നയിക്കുകയോ ചെയ്യാത്ത സാഹചര്യത്തില്‍ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ല. സുനന്ദയുടെ മരണത്തില്‍ കുടുംബാംഗങ്ങളായ ആരെയും സംശയിക്കുന്നതായും റിപ്പോര്‍ട്ടില്‍ ഇല്ല. ഭര്‍ത്താവ് ശശി തരൂര്‍, മകന്‍ ശിവ് മേനോന്‍, സുനന്ദയുടെ സഹോദരന്മാര്‍, തരൂരിന്റെ പഴ്‌സനല്‍ സ്‌റ്റാഫ് അംഗങ്ങള്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
പെട്ടെന്നുള്ളതും അസ്വാഭാവികവുമായിരുന്നു മരണമെന്നും അമിത മരുന്നുപയോഗമാണ് മരണത്തിന് ഇടയാക്കിയതെന്നുമാണ് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ശരീരത്തില്‍ പല ഭാഗത്തും ക്ഷതമേറ്റിട്ടുണ്ടെങ്കിലും ഇവ മരണകാരണമല്ലെന്നും ഡോക്‌ടര്‍മാരുടെ മൂന്നംഗ സംഘം വിലയിരുത്തിയിരുന്നു. പല മരുന്നുകള്‍ കൂടിച്ചേര്‍ന്നതായി പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്‌ടര്‍മാര്‍ പറഞ്ഞിട്ടില്ല.
അമിത മരുന്നുപയോഗം എന്ന പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍ കണക്കിലെടുത്താല്‍തന്നെ, അത് പെട്ടെന്നുള്ള മരണത്തിനിടയാക്കുമോ എന്നു ഫൊറന്‍സിക് വിദഗ്‌ധര്‍ ചോദ്യമുന്നയിക്കുന്നുണ്ട്. അല്‍പ്രാക്‌സ് എന്ന ഗുളിക അമിതമായി കഴിച്ചതിന്റെ സൂചനയാണ് പൊലീസിനു ലഭിച്ചത്.
ആകെ 27 ഗുളികകളെങ്കിലും കഴിച്ചെന്നാണു പൊലീസ് നിഗമനം. ഇവ ഒറ്റത്തവണ കഴിച്ചതാണോ എന്നു വ്യക്‌തമല്ല. എന്തെങ്കിലും വസ്‌തു ഉള്ളില്‍ച്ചെന്നാണ് മരിച്ചതെങ്കില്‍, ആ വസ്‌തു എന്തെന്നും കഴിച്ചതെത്രയെന്നും രാസപരിശോധനയില്‍ വ്യക്‌തമാകേണ്ടതാണ്. ഇക്കാര്യം പുറത്തുവന്നിട്ടില്ല. മരണത്തിനടുത്തുള്ള സമയങ്ങളില്‍ സുനന്ദ ഭക്ഷണം കഴിച്ചിട്ടില്ലെന്നും പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ വ്യക്‌തമായിരുന്നു.
അല്‍പ്രാക്‌സ് വളരെ കൂടിയ തോതില്‍ കഴിച്ചാല്‍ത്തന്നെ മരണത്തിനുള്ള സാധ്യത കുറവാണെന്നും മറ്റെന്തെങ്കിലും കൂടി ചേര്‍ന്നാലാവും പ്രശ്‌നമുണ്ടാവുക എന്നുമാണ് ഫൊറന്‍സിക് വിദഗ്‌ധര്‍ പറയുന്നത്. എന്നാല്‍, മദ്യത്തിന്റെയോ ഭക്ഷണമുള്‍പ്പെടെ മറ്റേതെങ്കിലും വസ്‌തുവിന്റെയോ സാന്നിധ്യം പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ വ്യക്‌തമായിട്ടില്ല. ഇടത്തെ കവിളില്‍ ക്ഷതേമേറ്റിട്ടുണ്ടെന്ന സൂചനയെക്കുറിച്ചും ഫൊറന്‍സിക് വിദഗ്‌ധര്‍ ചോദ്യമുന്നയിക്കുന്നുണ്ട്.
സുനന്ദയുടെ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും രാസപരിശോധനാഫലവും പരിശോധിച്ചശേഷമാണു തുടരന്വേഷണത്തിനു മജിസ്‌ട്രേറ്റ് നിര്‍ദേശം നല്‍കിയത്. വിഷാദരോഗത്തിനുള്ള അല്‍പ്രാക്‌സ് എന്ന മരുന്ന് അധികമായി കഴിച്ചതിനെത്തുടര്‍ന്നാണു സുനന്ദയുടെ മരണമെന്നു പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. അധികമായി കഴിക്കുന്നതുമൂലം ഈ മരുന്നു വിഷം പോലെ പ്രവര്‍ത്തിക്കാമെന്നും അതു തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ സ്‌തംഭിപ്പിച്ചതാകാമെന്നും രാസപരിശോധനാ ഫലം വ്യക്‌തമാക്കുന്നു. സുനന്ദ സ്വമേധയാ മരുന്നു കഴിച്ചതാണോ ആരെങ്കിലും ബലമായി കഴിപ്പിച്ചതാണോ തുടങ്ങിയ കാര്യങ്ങളാണു ഡല്‍ഹി പോലീസ് ഇനി അന്വേഷിക്കേണ്ടത്. സ്വമേധയാ ഇത്രയധികം ഗുളികകള്‍ കഴിച്ചെങ്കില്‍ അത് ആത്മഹത്യയാകാമെന്നും അങ്ങനെയെങ്കില്‍ അതിന്റെ കാരണം കണ്ടെത്തണമെന്നും മജിസ്‌ട്രേറ്റ് നിര്‍ദേശിച്ചു. കൊലപാതകസാധ്യത പരിശോധിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
സുനന്ദയുടെ ശരീരത്തില്‍ 12ലേറെ മുറിവുകള്‍ ഉണ്ടായിരുന്നെങ്കിലും അതൊന്നും മരണകാരണമായവ അല്ലെന്നു പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഏതെങ്കിലും വിഷം കഴിച്ചിരുന്നോ എന്ന കാര്യം ആന്തരികാവയവങ്ങളുടെ പരിശോധനാഫലം ലഭിച്ചശേഷമേ വ്യക്‌തമാകൂ. സുനന്ദ ആത്മഹത്യചെയ്‌തതാണെന്നു വന്നാല്‍ പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായി ഉണ്ടായ ട്വിറ്റര്‍ വിവാദം അതില്‍ പങ്കുവഹിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കും.
അതേ സമയം തന്റെ അമ്മ സുനന്ദ പുഷ്‌കര്‍ ആത്‌മഹത്യ ചെയ്യില്ലെന്നും തരൂരും സുനന്ദയും തമ്മില്‍ വലിയ സ്‌നേഹത്തിലായിരുന്നുവെന്നും കാണിച്ച് സുനന്ദയുടെ മകന്‍ ശിവ് മേനോന്‍ പ്രസ്‌താവനയിറക്കി. മാദ്ധ്യമ സമ്മര്‍ദ്ദവും മാനസിക പിരിമുറക്കവും മരുന്നുകളുടെ തെറ്റായ കലര്‍പ്പുമാണ് മരണകാരണം. മാദ്ധ്യമ വാര്‍ത്തകള്‍ കടുത്ത അന്യായമാണ്. അവര്‍ ആത്‌മഹത്യ ചെയ്യില്ലെന്ന് അവരെ അടുത്തറിയുന്ന എല്ലാവര്‍ക്കും മനസിലാവും. അമ്മയെ ശാരീരികമായി ഉപദ്രവിക്കാന്‍ തരൂരിനാവില്ല. അവര്‍ വളരെ സ്‌നേഹത്തിലായിരുന്നു. അഭിപ്രായ വ്യത്യാസങ്ങളെ അതിജീവിച്ചിരുന്നു. വളരെ ശാന്തമായി ഉറക്കത്തിലാണ് അവര്‍ മരിച്ചതെന്നും അവരുടെ ആത്‌മാവിന് ശാന്തി ലഭിക്കുമെന്നും ശിവ് പറഞ്ഞു.

