Headlines
Published On:Saturday, January 18, 2014

നെഞ്ചുവേദന: ശശി തരൂര്‍ ആശുപത്രിയില്‍

കേന്ദ്രസഹമന്ത്രി ശശി തരൂരിനെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ശശി തരൂരിനെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന എയിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തെ പിന്നീട് വാര്‍ഡിലേക്കു മാറ്റി. ഹോട്ടല്‍ മുറിയില്‍നിന്ന് വെളുപ്പിനു രണ്ടു മണിക്കാണു സുനന്ദയുടെ മൃതദേഹം ആശുപത്രിയിലേക്കു കൊണ്ടുവന്നത്. ആംബുലന്‍സില്‍ തരൂരും അനുഗമിച്ചിരുന്നു. സുനന്ദയുടെ സഹോദരനും തരൂരിന്റെ മകനും രാവിലെ ആശുപത്രിയില്‍ എത്തുമെന്നാണു അറിയിച്ചിരിക്കുന്നത്. സുനന്ദയുടെ മൃതദേഹം രാവിലെ പത്തു മണിക്ക് പോസ്റ്റ്‌മോര്‍ട്ടം നടത്തും. പ്രത്യേക സംഘമാണു പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്.