Headlines
Published On:Wednesday, January 29, 2014

തിയേറ്ററുകള്‍ പിടിച്ചടക്കാന്‍ ആന്‍ഡ്രിയയുടെ രണ്ടാം വരവ്

പൃഥിരാജിന്റെ ഈ വര്‍ഷത്തെ ആദ്യ ചിത്രമായ ലണ്ടന്‍ ബ്രിഡ്ജ് വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക്. പൂര്‍ണമായും ലണ്ടനില്‍ ചിത്രീകരിച്ച മലയാള സിനിമ എന്ന പ്രത്യേകതയാണ് ഈ ചിത്രത്തിനുള്ളത്.

അനില്‍ സി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രതാപ് പോത്തന്‍, ലെന, ആന്‍ഡ്രിയ, മുകേഷ്, സുനില്‍ സുഗത, ഷൈന്‍ ടോം തുടങ്ങിയവരും അഭിനയിക്കുന്നു. ജിനു എബ്രഹാമിന്റെതാണ് തിരക്കഥ. രാഹുല്‍ രാജ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ലണ്ടന്‍ ബ്രിഡ്ജ് പ്രദര്‍ശനത്തിനെത്തിക്കുന്നത് സെന്‍ട്രല്‍ പിക്‌ചേര്‍സാണ്.