Headlines
Published On:Wednesday, January 29, 2014

രഞ്ജിത് ചിത്രത്തില്‍ നിന്ന് മഞ്ജുവാര്യരെ പുറത്താക്കിയ വഴി ഇങ്ങനെയാണ്

രഞ്ജിതിന്റെ പുതിയ ചിത്രം ഉപേക്ഷിക്കാന്‍ കാരണം നേരത്തെ ഇറങ്ങിയ വിനീത് ശ്രീനിവാസന്റെ തിരയാണെന്ന് സംവിധായകന്‍ തന്നെ വെളിപ്പെടുത്തി. ആ സിനിമയില്‍ മൂന്നാമതൊരു കഥാപാത്രമുണ്ടായിരുന്നു. പൃഥ്വിരാജിനെയാണ് ഉദ്ദേശിച്ചത്. കഥ പറഞ്ഞപ്പോള്‍, ക്ലൈമാക്‌സിന്അപ്പോള്‍ ഇറങ്ങാന്‍ പോകുന്ന 'തിരയുമായിചെറിയ സാമ്യം ഉണ്ടെന്ന സംശയം പൃഥ്വിരാജ് പറഞ്ഞു. 'തിരയുടെ സംവിധായകന്‍ വിനീത് ശ്രീനിവാസനെ വിളിച്ചു സംസാരിച്ചപ്പോള്‍അതു ശരിയാണെന്നു മനസ്സിലായി. അങ്ങനെ ആ സിനിമ വേണ്ടെന്നു വച്ചു. മഞ്ജുവിനെ ഒഴിവാക്കാന്‍ ബാഹ്യ സമ്മര്‍ദ്ദം ഉണ്ടായിയിരുന്നു എന്നതെല്ലാം വെറും ഗോസിപ്പാണ്.

ഈ ചിത്രത്തെ കുറിച്ച് ദിലീപ് വളരെ മുന്‍പ് എന്നോടു ചോദിച്ചു, മഞ്ജു ആ സിനിമയില്‍ അഭിനിയിക്കുമെന്നു കേള്‍ക്കുന്നല്ലോ എന്ന്. അപ്പോള്‍ അന്തിമമായി തീരുമാനമായില്ലായിയിരുന്നു. അക്കാര്യം പറഞ്ഞു. മാത്രമല്ല.ഈ ഒരൊറ്റ പടം നോ ക്കിയല്ല ഇരിക്കേണ്ടത്. നായികാ പ്രാധാന്യമുള്ള സിനിമ വന്നാല്‍ അഭിനയിക്കുകയാണുവേണ്ടതെന്നും പറഞ്ഞു.