Headlines
Published On:Thursday, January 16, 2014

സെലിബ്രിറ്റി ക്രിക്കറ്റിന്‌ വിലക്ക്‌; ആളുകള്‍ തിയേറ്ററിലെത്തുന്നില്ലെന്ന്‌ നിര്‍മാതാക്കള്‍

പുതിയ യുദ്ധത്തിന്‌ അരങ്ങൊരുങ്ങുന്നു. ടെലിവിഷന്‍ ഷോകളില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച തര്‍ക്കങ്ങളാണ്‌ പലപ്പോഴും ഇത്തരം പോരിന്‌ ഇടയാക്കിയിരുന്നതെങ്കില്‍ ഇത്തവണയത്‌ സെലിബ്രിറ്റി ക്രിക്കറ്റിനെ ചൊല്ലിയാണ്‌. സെലിബ്രിറ്റി ക്രിക്കറ്റ്‌ മലയാള സിനിമ വ്യവസായത്തിന്‌ ദോഷം ചെയ്യുമെന്ന്‌ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്‍ വ്യക്തമാക്കി. ഇത്‌ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട്‌ താരസംഘടനയായ അമ്മക്ക്‌ കത്ത്‌ നല്‍കുമെന്നും അവര്‍ പറഞ്ഞു. താരനിശകളില്‍ സിനിമതാരങ്ങള്‍ പങ്കെടുക്കുന്നതിലുള്ള അതൃപ്‌തി മുമ്പ്‌ ഫിലിം ഫെഡറേഷന്‍ അറിയിച്ചതിന്‌ പിന്നാലെയാണ്‌ സെലിബ്രിറ്റി ക്രിക്കറ്റിനെതിരെ പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്‍ രംഗത്ത്‌ എത്തിയത.്‌