Published On:Thursday, January 16, 2014
മധുവിധു തീരും മുമ്പേ എ.എ.പിയില്‍ തല്ലു തുടങ്ങി
ഭരണത്തിലേറി ഒരുമാസം തികയ്‌ക്കും മുമ്പേ ആം ആദ്‌മി പാര്‍ട്ടിയില്‍ പൊട്ടിത്തെറി. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരേ പാര്‍ട്ടി എം.എല്‍.എ. വിനോദ്‌കുമാര്‍ ബിന്നി രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി.പ്രഖ്യാപിതനയങ്ങളില്‍നിന്നു പാര്‍ട്ടി അകലുന്നുവെന്നും ഇക്കാര്യങ്ങള്‍ ഇന്നു പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തുമെന്നും ബിന്നി വ്യക്‌തമാക്കി. എന്നാല്‍ ബിന്നിയെ മന്ത്രിയാക്കാത്തതും ലോക്‌സഭാ ടിക്കറ്റ് നിരസിച്ചതുമാണു പ്രകോപനകാരണമെന്നു കെജ്‌രിവാള്‍ തിരിച്ചടിച്ചു. മറ്റൊരു പാര്‍ട്ടി എം.എല്‍.എ. ടീന ശര്‍മയും നേതൃത്വത്തിനെതിരേ വെല്ലുവിളിയുയര്‍ത്തി രംഗത്തുവന്നു. ഈയിടെ എ.എ.പിയില്‍ ചേര്‍ന്ന നര്‍ത്തകിയും സാമൂഹികപ്രവര്‍ത്തകയുമായ മല്ലികാ സാരാഭായിയും പാര്‍ട്ടി നേതാവ് കുമാര്‍ വിശ്വാസിനെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

