Published On:Thursday, January 16, 2014
ഡാനിഷ് യുവതിയെ മാനഭംഗപ്പെടുത്തിയ നാലുപേര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഡാനിഷ് വനിതയെ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ ഒരു റെയില്‍വേ സ്‌റ്റേഷനില്‍ വച്ചാണ് ഇവരെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. അമ്പത്തിയൊന്നുകാരിയായ ഡാനിഷ് ടൂറിസ്റ്റിനെ കഴിഞ്ഞ ദിവസം കത്തികാട്ടി ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയ എട്ടംഗ സംഘത്തിലെ നാലുപേരാണു പിടിയിലായത്. ഹോട്ടലിലേക്കുള്ള വഴി ചോദിച്ച വനിതയെ പൂന്തോട്ടത്തിന്റെ ഒഴിഞ്ഞ കോണിലേക്കു വലിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ബലാത്സംഗത്തിനു ശേഷം ഇവരെ ഒഴിഞ്ഞ സ്ഥലത്തു തള്ളി സംഘം രക്ഷപ്പെട്ടു. വനിതയില്‍നിന്നു പണവും ഐപോഡും അക്രമികള്‍ മോഷ്ടിച്ചു. പിടിയിലായവരില്‍നിന്ന് വനിതയുടെ ഐപോഡും കുറച്ചുപണവും കണ്ടെത്തി. ഇവരെ ഇന്നു കോടതിയില്‍ ഹാജരാക്കും.
പീഡനത്തിനിരയായ വനിത ബുധനാഴ്ച ഡെന്‍മാര്‍ക്കിലേക്കു തിരിച്ചു പോയി. താജ്മഹല്‍ സന്ദര്‍ശിച്ച ശേഷം ആഗ്രയില്‍നിന്ന് തിങ്കളാഴ്ചയാണ് ഇവര്‍ ഡല്‍ഹിയില്‍ എത്തിയത്.

