Headlines
Published On:Thursday, January 23, 2014

ചിത്രീകരണത്തിനിടെ ഷാരൂഖ് ഖാന് പരിക്ക്, വാതില്‍ തകര്‍ന്ന് കാലില്‍ തുളഞ്ഞുകയറി

മുംബൈ: സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ ബോളിവുഡ് താരം ഷാരൂഖ് ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ നാനാവതി ആശുപത്രിയിലാണ് കിംഗ് ഖാനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഹാപ്പി ന്യൂ ഇയര്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. മുംബൈയിലെ ജുഹുവിലെ ഹോട്ടലിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിരുന്നത്. ചിത്രീകരണത്തിനിടെ വാതില്‍ തകര്‍ന്ന് താരത്തിന്റെ കാലില്‍ തുളഞ്ഞുകയറിയെന്നാണ് റിപ്പോര്‍ട്ട്. പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന.