Published On:Saturday, January 18, 2014
സുനന്ദാ പുഷ്ക്കറിന്റെ മരണം: സിബിഐ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍
കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദന്ദാ പുഷ്ക്കറിന്റെ അസ്വഭാവിക മരണത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് സുനന്ദയുടെ ബന്ധുക്കള്‍. സുനന്ദ ആത്മഹത്യചെയ്യാന്‍ സാധ്യതയില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. സുനന്ദയുടെ ബന്ധുവായ സഞ്ജയ് പണ്ഡിറ്റും ഭാര്യ അനു പണ്ഡിറ്റുമാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുന്നത്.സുനന്ദക്ക് മാരകമായ രോഗം ഉണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ടുകളും അവര്‍ നിഷേധിച്ചു. മരണകാരണമായ അസുഖങ്ങളൊന്നും സുനന്ദക്ക് ഇല്ലായിരുന്നു. കഴിഞ്ഞ കുറച്ചുനാളുകളിലായി സംഭവിച്ചുകൊണ്ടിരുന്ന കാര്യങ്ങളില്‍ അവര്‍ അസ്വസ്ഥയായിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.

