Headlines
Published On:Friday, January 24, 2014

ഫഹദ്‌ ഈ ചതി വേണ്ടായിരുന്നു; വിവാഹത്തോടെ നസ്രിയ അഭിനയം നിര്‍ത്തുന്നു; ആരാധകരുടെ രോദനം തുടരുന്നു

ഫഹദ്‌ ഫാസിലുമായുളള വിവാഹം നിശ്ചയിച്ചതോടെ നസ്രിയ നസീമിന്റെ ആരാധകര്‍ക്ക്‌ പലവിധ ആശങ്കകളാണ്‌. ആദ്യം ഫഹദിനോയുള്ള ദേഷ്യപ്രകടനമായിരുന്നെങ്കില്‍ ഇപ്പോഴതൊക്കെ മാറി.
നിരാശയിലായിരുന്നവരും പൂര്‍വ്വാധികം ഊര്‍ജ്ജസ്വലരായിക്കഴിഞ്ഞു. നസ്രിയയുടെ ഫെയ്‌സ്‌ബുക്ക്‌ പേജിലും ഓണ്‍ലൈന്‍ വേദികളിലും പുതിയ ആശങ്കകളാണ്‌ ഉയരുന്നത്‌. വിവാഹാനന്തരം നസ്രിയ അഭിനയം നിര്‍ത്തുമെന്ന ചില സൂചനകള്‍ പുറത്തുവന്നതാണ്‌ ആശങ്കയ്‌ക്ക്‌ അടിസ്ഥാനം.
വിവാഹശേഷം കരാര്‍ഒപ്പിട്ടപടങ്ങള്‍ പൂര്‍ത്തിയാക്കി നസ്രിയ സമ്പൂര്‍ണ കുടുംബജീവിതത്തിലേക്ക്‌ കടക്കുമെന്നാണ്‌ ചിലര്‍ സൂചിപ്പിക്കുന്നത്‌. ഫാസിലിന്റെ കുടുംബവുമായി ബന്ധപ്പെട്ടവര്‍ ഇത്തരം വിവരങ്ങള്‍ നല്‍കുന്നുണ്ട്‌. നസ്രിയയുടെ അച്ഛനും അമ്മയും ഫാസിലിന്റെ ഇഷ്ടത്തിന്‌ കാര്യങ്ങള്‍ വിട്ടിരിക്കുകയാണ്‌. മുസ്ലിം കുടുംബം എന്ന നിലയില്‍ വിവാഹാനന്തരം അഭിനയിക്കേണ്ടെന്നാണ്‌ തീരുമാനം. എന്നാല്‍ കുട്ടികളുടെ ഇഷ്ടം അതിന്‌ വിപരീതമാണെങ്കില്‍ അതിനനുസരിച്ച്‌ അന്തിമ തീരുമാനമെടുക്കാമെന്നും ഫാസില്‍ പറയുന്നു. അതേ സമയം ഫഹദ്‌ ഫാസിലിന്റെ താല്‍പര്യം കൂടി ഇക്കാര്യത്തില്‍ നിര്‍ണായകമാകും. വന്‍തിരക്കിലേക്ക്‌ ദിവസം ചെല്ലുന്തോറും നീങ്ങിക്കൊണ്ടിരിക്കുന്ന ഫഹദിന്‌ വിവാഹശേഷം ഭാര്യയെ വ്യക്തിപരമായ കാര്യങ്ങള്‍ക്ക്‌ സഹായിക്കാന്‍ ആവശ്യമായി വരുമോ എന്നാണ്‌ ചിലര്‍ ഉയര്‍ത്തുന്ന ചോദ്യം.
നസ്രിയയുടെ താല്‍പര്യവും വിവാഹശേഷം കുടുംബനിയാകുക എന്നാണെന്ന്‌ പണ്ടൊരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം ഇക്കാര്യം അന്തിമമായി തീരുമാനിച്ചിട്ടില്ലെന്നും ഇപ്പോള്‍ കരാര്‍ ചെയ്യപ്പെട്ട സിനിമകള്‍ തീര്‍ക്കുന്ന ജോലിയിലാണ്‌ താനെന്നും നസ്രിയ പറഞ്ഞു. നിലവില്‍ പുതിയ സിനിമകളൊന്നും നസ്രിയ കരാര്‍ ചെയ്‌തിട്ടില്ല. നസ്രിയയ്‌ക്കും ഫഹദിനും നിലവില്‍ തിരക്കോട്‌ തിരക്കാണ്‌. ഓഗസ്‌റ്റില്‍ ഇരുവരും വിവാഹിതരാകുമെന്നാണ്‌ വാര്‍ത്തകള്‍.