Published On:Wednesday, January 29, 2014
കാമസൂത്രയുടെ സംവിധായകന്‍ രൂപേഷ് പോള്‍ ലൈംഗീക ബന്ധത്തിന് പ്രേരിപ്പിച്ചു: ഷെര്‍ലിന്‍ ചോപ്ര
പ്രശസ്ത പ്ലേബോയ് മോഡലും കാമസൂത്ര 3ഡി യിലെ നായികയുമായ ഷെര്‍ലിന്‍ ചോപ്ര സംവിധായകനെതിരെ ലൈംഗീക ആരോപണവുമായി രംഗത്ത്. മലയാളി സംവിധായകനായ രൂപേഷ് പോളിനെതിരെയാണ് ഷെര്‍ലിന്റെ ആരോപണം. സംവിധായകന്‍ തന്നെ ലൈംഗീക ഇച്ഛയ്ക്ക് വഴങ്ങാന്‍ പ്രേരിപ്പിച്ചെന്ന് കാണിച്ച് താരം രൂപേഷിനെതിരെ കേസ് കൊടുത്തു. കേസിന്റെ എഫ്‌ഐആര്‍ അടക്കം ഒരു പ്രമുഖ ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.എഫ്‌ഐആറില്‍ ഷെര്‍ലിന്‍ രൂപേഷിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഇങ്ങനെയാണ്. ' രൂപേഷ് അദേഹത്തോടൊപ്പം ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ എന്നോട് നിര്‍ബന്ധിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു അത് ഒരിക്കലും നടക്കില്ലെന്നും എനിക്ക് നിങ്ങളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ താല്‍പര്യമില്ലെന്നും. ഇതിന്റെ പേരില്‍ ചിത്രത്തില്‍ അഭിനയിച്ചതിന്റെ ബാക്കി പ്രതിഫലം തരില്ലെന്ന് ഭീഷണിപ്പെടുത്തി.
കൂടാതെ ഷൂട്ടിങ്ങിനായി ചിത്രീകരിച്ച തന്റെ നഗ്ന ചിത്രങ്ങള്‍ കച്ചവട നീല ചിത്ര വിപണിയില്‍ നല്‍കുമെന്നും ഇന്ത്യന്‍ സ്ത്രീകളുടെ മുഖമുള്ള ഇത്തരം ചിത്രങ്ങള്‍ക്ക് ആഗോള നീലചിത്ര വിപണിയില്‍ നല്ല മാര്‍ക്കറ്റാണെന്നും പറഞ്ഞു. എനിക്ക് പകരം അദ്ദേഹത്തോടൊപ്പം കിടക്കാന്‍ തയ്യാറാകുന്ന പെണ്‍കുട്ടിയെ സിനിമയില്‍ എടുക്കുമെമെന്നും രൂപേഷ് ഭീഷണിപ്പെടുത്തി എന്നും ഷെര്‍ലിന്‍ ചോപ്ര പറഞ്ഞു.
