Published On:Wednesday, January 29, 2014
ട്രെയിനില്‍ നിന്ന് ബാഗ് മോഷ്ടിച്ചു; സ്വര്‍ണവും പണവുമാണെന്നു കരുതി തുറന്നു; കണ്ടത് "15 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ"
ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ നഗരമാണ് മുംബൈ. നഗരത്തിലെ സിറ്റി ട്രെയിന്‍ സര്‍വീസുകളിലും മറ്റു പൊതുഗതാഗത സംവിധാനങ്ങളും പോക്കറ്റടിയും മോഷണവുമൊക്കെ സര്‍വസാധാരണവുമാണ്!കിഷോര്‍ കാലിക്ക് ട്രെയിനുകളില്‍ കയറിയിറങ്ങി സ്ത്രീകള്‍ക്കുളള സൗന്ദര്യ വസ്തുക്കള്‍ വില്‍ക്കുകയാണ് ജോലി. പതിവുപോലെ ബേലാപൂരിലെക്കുളള ലോക്കല്‍ ട്രെയിനില്‍ വില്‍പ്പന നടത്തുകയായിരുന്നു കാലി. പെട്ടന്നാണ് ഒരു ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്. കാലി ചുറ്റുമൊന്നു നോക്കി. ആരും ശ്രദ്ധിക്കുന്നില്ലെന്നു ഉറപ്പുവരുത്തിയശേഷം ബാഗ് കൈക്കലാക്കി. നല്ല ഭാരമുണ്ട് പണമൊ, സ്വര്‍ണമൊ മറ്റു വിലപിടിപ്പുളള എന്തെങ്കിലുമോ ആയിരിക്കും ബാഗിലെന്നു കരുതിയാണ് കാലി അതെടുത്തത്.
തൊട്ടടുത്ത സ്റ്റേഷനെത്തിയപ്പോള്‍ ട്രെയിനില്‍ നിന്നിറങ്ങി. പതുക്കെ, ഏറെ പ്രതീക്ഷയോടെ കാലി ബാഗു തുറന്നു. കണ്ടതോ, ഒരു കുഞ്ഞികൈ തന്റെ നേരെ ഉയരുന്നതും! ബാഗില്‍ 15 ദിവസം മാത്രം പ്രായമുളള ഒരു കുഞ്ഞ്. കാലി കുഞ്ഞിനെയും ബാഗും ഉപേക്ഷിച്ചു രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ടിക്കറ്റ് കളക്ടര്‍ സംഭവം ശ്രദ്ധയില്‍പെട്ടതോടെ കാലിയെ തടഞ്ഞു. യാത്രക്കാരും ഓടിക്കൂടി. എല്ലാവരും ആദ്യം കരുതിയത് കാലി സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ചു കടക്കാന്‍ ശ്രമിക്കുകയായിരുന്നെന്നാണ്.
പിന്നീട് സ്ഥലത്തെത്തിയ പോലീസ് കാലിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടിച്ച ബാഗില്‍ നിന്നാണ് കുട്ടിയെ കിട്ടിയതെന്നു മനസിലായത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെ മുബൈയിലെ ആശാ സദനിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടി ആരോഗ്യം വീണ്ടെടുത്തെന്നും കാലി ബാഗ് മോഷ്ടിക്കുകുയും തുറന്നു പരിശോധിക്കുകയും ചെയ്തില്ലായിരുന്നുവെങ്കില്‍ കുട്ടി മരണപ്പെട്ടേനെയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
