സൂര്യ ടിവിയുടെ റിയാലിറ്റി ഷോയായ സൂര്യ സിങ്ങറിന്റെ അവസാനഘട്ട മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ കോഴിക്കോട് നിന്നുള്ള ശ്രേയ ജയ്ദീപ് ഒന്നാം സ്ഥാനം നേടി. ആറു മത്സരാര്‍ഥികള്‍ അടങ്ങിയ ഫൈനല്‍ മത്സരങ്ങളുടെ അന്തിമ വിധി വെള്ളിയാഴ്ച രാത്രിയാണ് പുറത്തു വിട്ടത്. ശ്രേയ, അഞ്ജന, അനാമിക, മിലന്‍, ഇര്‍ഫാന്‍, ശ്രീലക്ഷ്മി എന്നിവര്‍ യഥാക്രമം ഒന്നു മുതല്‍ 5 വരെ സ്ഥാനങ്ങള്‍ സ്വന്തമാക്കി.