Headlines
Published On:Friday, January 31, 2014

സൗദിയില്‍ ഇന്ത്യന്‍ തൊഴിലാളിയുടെ തലവെട്ടി

സൗദി അറേബ്യയില്‍ സ്‌പോണ്‍സറെ കൊലപ്പെടുത്തിയ ഇന്ത്യന്‍ തൊഴിലാളിയുടെ തലവെട്ടി. ഇന്ത്യക്കാരനായ മുഹമ്മദ് ലത്തീഫിനെ വധശിക്ഷയ്ക്ക് വിധേയനാക്കിയ വിവരം സൗദി ആഭ്യന്തര മന്ത്രാലയമാണ് പുറത്ത് വിട്ടത്.
മുഹമ്മദ് ലത്തീഫ് സ്‌പോണ്‍സറായ ദാഫര്‍ ബിന്‍ മുഹമ്മദ് അല്‍ ദസ്സരിയെ മൂര്‍ച്ചയേറിയ വസ്തു കൊണ്ട് അടിച്ചു കൊല്ലുകയായിരുന്നു. പിന്നീട് സ്‌പോണ്‍സറുടെ മൃതദേഹം കിണറ്റിലെറിയുകയും ചെയ്തു. സൗദിയില്‍ ഈ വര്‍ഷം നടപ്പാക്കുന്ന മൂന്നാമത്തെ വധശിക്ഷയാണിത്. 2013ല്‍മാത്രം വിവിധ കുറ്റകൃത്യങ്ങളുടെ പേരില്‍ 78 പേര്‍ക്കാണ് സൗദി സര്‍ക്കാര്‍ വധശിക്ഷ നടപ്പാക്കിയത്.
ശരീഅത്ത് നിയമം പിന്തുടരുന്ന രാജ്യമാണ് സൗദി അറേബ്യ. സൗദിയില്‍ സാധാരണയായി കൊലപാതകം, സ്ത്രീപീഡനം, മോഷണം, മദ്യക്കടത്ത്, മതപരിത്യാഗം തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് വധശിക്ഷ നല്‍കുന്നത്.