സീനിയര്‍ ജേണലിസ്‌റ്റുമായ ജോണ്‍ ബ്രിട്ടാസ് നായകനാകുന്ന ചിത്രത്തില്‍ നായികയായി തമിഴ്-മലയാളം നടി ഇനിയയെത്തുന്നു. മധു കൈതപ്രം സംവിധാനം ചെയ്യുന്ന 'ഇന്‍ ദ ലൈംലൈറ്റ്' എന്ന ചിത്രത്തില്‍ ജോണ്‍ ബ്രിട്ടാസ് നായകനാകുമെന്ന വാര്‍ത്ത നേരത്തേ പുറത്തുവന്നിരുന്നെങ്കിലും നായിക ആരായിരിക്കുമെന്ന് സ്‌ഥിരീകരിച്ചിരുന്നില്ല. ബ്രിട്ടാസ് ഒരു ബ്രിട്ടീഷ് കമ്പനി എക്‌സിക്യൂട്ടീവിനെയും ഇനിയ നര്‍ത്തകിയെയുമാകും ചിത്രത്തില്‍ അവതരിപ്പിക്കുക. അയാള്‍, ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം, റേഡിയോ തുടങ്ങിയ മലയാള ചിത്രങ്ങളില്‍ ഇനിയ മുമ്പ് അഭിനയിച്ചിട്ടുണ്ട്. പ്രവാസികളുടെ കഥ പറയുന്ന ചിത്രം പ്രധാനമായും ഒമാനിലാണ് ചിത്രീകരിക്കുന്നത്. സി വി ബാലകൃഷ്‌ണനാണ് ചിത്രത്തിന്റെ തിരക്കഥ. മനോജ് കെ ജയന്‍, പ്രതാപ് പോത്തന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.