Published On:Thursday, January 30, 2014
പിണറായിക്ക് പണികൊടുക്കാന്‍ ശ്രമിച്ച അബ്ദുള്ളക്കുട്ടിക്ക് കൈരളിയുടെ സൂപ്പര്‍ പാര
തന്റെ ലേഖനം വിവാദമാക്കണമെന്ന് ആവശ്യപ്പെട്ട് എം എല്‍ എ അബ്ദുള്ളക്കുട്ടി മാധ്യമപ്രവര്‍ത്തകനുമായി ഫോണില്‍ സംസാരിക്കുന്നതിന്റെ ശബ്ദരേഖ കൈരളി ചാനല്‍ പുറത്തുവിട്ടു. മണല്‍ മാഫിയക്കെതിരെ സമരം ചെയ്യുന്ന ജസീറക്കെതിരെ ചന്ദ്രികയില്‍ എഴുതിയ ലേഖനമാണ് വിവാദമാക്കി തരണമെന്ന് അബ്ദുള്ളക്കുട്ടി മാധ്യമപ്രവര്‍ത്തകനോട് ആവശ്യപ്പെടുന്നത്. പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പേരു പറഞ്ഞു കൊണ്ടാണ് അബ്ദുള്ളക്കുട്ടി ഇക്കാര്യം മാധ്യമപ്രവര്‍ത്തകനോട് ആവശ്യപ്പെടുന്നത്.ഏതെങ്കിലും നിലവാരമില്ലാത്തെ പരിസ്ഥിതി പ്രവര്‍ത്തകനെ കൊണ്ട് തന്നെ തെറി വിളിപ്പിച്ചാല്‍ ലേഖനം വിവാദമായിക്കൊള്ളുമെന്നും, അബ്ദുള്ളക്കുട്ടിയുടെ ലേഖനത്തിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്ത് എന്നു പറഞ്ഞ് വാര്‍ത്ത നല്‍കുകയും വേണമെന്നും എം എല്‍ എ ആവശ്യപ്പെടുന്നു. ലേഖനം വിവാദമാകുമ്പോള്‍ അതില്‍ താന്‍ എഴിതിയിരിക്കുന്ന ഭാഗങ്ങള്‍ വാര്‍ത്തയില്‍ ഉദ്ധരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. ചന്ദ്രികയില്‍ അബ്ദുള്ളക്കുട്ടി എം.എല്‍.എ എഴുതിയ ലേഖനം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. അബ്ദുള്ളക്കുട്ടിക്കെതിരെ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ശക്തമായിരുന്നു.
കൊല ചെയ്യുന്നതിനെ ബംഗാളികളെ കണ്ട് പഠിക്കണമെന്ന് പിണറായി വിജയന് പറഞ്ഞിരുന്നെന്ന് വ്യക്തമാക്കുന്ന ഒരു ലേഖനം കഴിഞ്ഞ ദിവസം അബ്ദുള്ളക്കുട്ടിയെഴുതി വീക്ഷണത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഈ ലേഖനവും വിവാദമായിരുന്നു. ഇതിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് വിവാദ ശബ്ദരേഖ പുറത്തു വന്നത്.

