Headlines
Published On:Thursday, January 16, 2014

കാമസൂത്രയില്‍നിന്നു പിന്മാറിയെന്ന് ഷെര്‍ലിന്‍; തട്ടിപ്പെന്നു രൂപേഷ്

ത്രിമാന കാമസൂത്രയുമായി ഇന്ത്യയിലും വിദേശത്തും തരംഗമാകുന്ന മലയാളി സംവിധായകന്‍ രൂപേഷ് പോളും ചിത്രത്തിലെ പ്രധാനനടിയായ ഷെര്‍ലിന്‍ ചോപ്രയും തമ്മില്‍ കടുത്ത വാക്‌പോര്. ത്രിഡി കാമസൂത്രയുടെ ടെയ്‌ലര്‍ പുറത്തിറക്കിയ ചടങ്ങില്‍ ഷെര്‍ലിനെ കാണാതായപ്പോള്‍ പലരും നെറ്റിചുളിച്ചിരുന്നു. പരിപാടിയില്‍ ഷെര്‍ലിന്‍ പങ്കെടുക്കാതിരുന്നത് ചിത്രത്തിന്റെ നിര്‍മാതാക്കളെ ചൊടിപ്പിച്ചിരുന്നു. നടിയുടെ പെരുമാറ്റം തികച്ചും അനുചിതമാണെന്ന് രൂപേഷ് പോള്‍ പ്രതികരിച്ചിരുന്നു. പൂര്‍ണമായും കടലില്‍ ചിത്രീകരിച്ച സിനിമ എന്ന പേരിലാണു രൂപേഷ് കാമസൂത്ര അവതരിപ്പിക്കുന്നത്. കാമസൂത്രയുടെ ടെയ്‌ലര്‍ ഇന്റര്‍നെറ്റില്‍ വൈറലായിക്കഴിഞ്ഞു.
ഇതിനെതിരേ ഇന്നലെ ഷെര്‍ലിന്‍ ട്വിറ്ററിലൂടെ തുറന്നടിച്ചു. താന്‍ ചിത്രത്തില്‍നിന്നു പിന്‍മാറിയെന്നു ഷെര്‍ലിന്‍ ട്വിറ്റര്‍ കുറിപ്പില്‍ പറയുന്നു. വെറും അഞ്ചു ദിവസം മാത്രമാണു കാമസൂത്രയുടെ ഷൂട്ടിംഗില്‍ പങ്കെടുത്തത്. കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ നില്‍ക്കാതെ ചിത്രത്തില്‍നിന്നു പിന്‍മാറുകയാണ്. മര്യാദയില്ലാത്ത പെരുമാറ്റം സഹിക്കാന്‍ കഴിയില്ല. ഇനിയൊരു വേദിയിലും സിനിമയുടെ പ്രമോഷനു വേണ്ടി എത്തില്ലെന്നും ഷെര്‍ലിന്‍ പറഞ്ഞു. പത്തുലക്ഷത്തിലധികം ആരാധകരാണ് ഷെര്‍ലിനു ട്വിറ്ററിലുള്ളത്. ഷെര്‍ലിന്റെ വേദന ഏറ്റെടുത്ത ആരാധകര്‍ രൂപേഷ് പോളിനെതിരേ കടുത്ത ഭാഷയിലാണു പ്രതികരിക്കുന്നത്.