Published On:Thursday, January 16, 2014
രാഹുല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകില്ലെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗം. രാഹുല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി വ്യക്തമാക്കി. കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ പ്രധാനമന്ത്രിയാകണമെന്ന് ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടെങ്കിലും സോണിയാ ഗാന്ധി നിര്‍ദ്ദേശം തള്ളുകയായിരുന്നു.
പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏതു ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ തയാറാണെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി രാഹുല്‍ പ്രഖ്യാപിക്കപ്പെടുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു.
തെരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്ന പതിവ് കോണ്‍ഗ്രസിനില്ലെന്ന് പ്രവര്‍ത്തക സമിതി യോഗത്തില്‍ സോണിയ വ്യക്തമാക്കി. വെള്ളിയാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന എ.ഐ.സി.സി. സമ്മേളനത്തില്‍ രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉടന്‍ പ്രഖ്യാപിക്കണമെന്നായിരുന്നു ഭൂരിഭാഗത്തിന്റെയും വാദം. ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ രാഹുലിനെ പ്രഖ്യാപിക്കാതിരിക്കുന്നത് ഉത്തരവാദിത്വം എറ്റെടുക്കാനുള്ള അദ്ദേഹത്തിന്റെ വൈമനസ്യമായി ചിത്രീകരിക്കപ്പെടുമെന്ന് ചിലനേതാക്കള്‍ ചൂണ്ടിക്കാട്ടി.

