Headlines
Published On:Sunday, January 26, 2014

സ്വന്തം ലൈംഗികത ചിത്രീകരിക്കാന്‍ 'സെക്‌സ് വിത്ത്‌ ഗൂഗിള്‍ ഗ്‌ളാസ്സ്‌'

സ്വകാര്യത ലംഘനം ഉള്‍പ്പെടെ അനേകം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുള്ള ഗൂഗിള്‍ ഗ്‌ളാസ്‌ വീണ്ടും വിവാദത്തിലേക്ക്‌ വലിച്ചിഴയ്‌ക്കപ്പെടുന്നു. ഇത്തവണ വിവാദ വിഷയം അവനവന്റെ ലൈംഗികത ചിത്രീകരിക്കാന്‍ ഗൂഗിള്‍ ഗ്‌ളാസ്സിനൊപ്പം ചേര്‍ത്തിരിക്കുന്ന ആപ്പാണ്‌. ഗൂഗിള്‍ ഗ്‌ളാസ്സ്‌ ധരിച്ചുകൊണ്ട്‌ ഏര്‍പ്പെടുന്ന സ്വകാര്യതകള്‍ ഇണകള്‍ക്ക്‌ കണ്ണില്‍ക്കണ്ണില്‍ നോക്കി പരസ്‌പരം കാണുകയും റെക്കോഡ്‌ ചെയ്യുകയുമാകാം.
ഗൂഗിള്‍ ഗ്‌ളാസില്‍ ചേര്‍ത്തിട്ടുള്ള അനേകം ആപ്പുകളില്‍ ഒന്നായ സെക്‌സ് വിത്ത്‌ ഗൂഗിള്‍ ഗ്‌ളാസ്സ്‌ ആണ്‌ പണിയൊപ്പിക്കുന്നത്‌. ഈ ആപ്പ്‌ വഴി ഗൂഗിള്‍ ഗ്‌ളാസ്സ്‌ ധരിക്കുന്നയാള്‍ക്ക്‌ പങ്കാളിയുടെ കണ്ണില്‍ നോക്കിക്കൊണ്ട്‌ തന്നെ ലൈംഗികത ചിത്രീകരിക്കുകയോ കാണുകയോ ഒക്കെയാകാം. വോയ്‌സ് കമാന്റ്‌ കൊണ്ട്‌ നിയന്ത്രിക്കാന്‍ കഴിയുന്നതായതിനാല്‍ 'ഒ കെ ഗ്‌ളാസ്സ്‌' എന്ന നിര്‍ദേശം നല്‍കുമ്പോള്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കുകയും 'പുള്‍ ഔട്ട്‌' നിര്‍ദേശം കൊടുക്കുമ്പോള്‍ ചിത്രീകരണം അവസാനിപ്പിച്ച്‌ ദൃശ്യങ്ങള്‍ വീഡിയോ ആക്കി മാറ്റുകയും ചെയ്യും. ആപ്പില്‍ നിന്നും തനിയെ അപ്രത്യക്ഷമാകുന്നതിന്‌ മുമ്പ്‌ അഞ്ചു മണിക്കൂര്‍ വരെ വിഡിയോ കാണുകയുമാകാം.
വാര്‍ത്ത പുറത്ത്‌ വന്ന ആദ്യ ദിനം തന്നെ ഡവലപ്പര്‍മാരുടെ വെബ്‌സൈറ്റില്‍ നിന്നും 17 പേര്‍ ആപ്പ്‌ ഡൗണ്‍ലോഡ്‌ ചെയ്‌തുകഴിഞ്ഞു. പിന്നീട്‌ ഇത്‌ നീക്കം ചെയ്‌തതിനകം 10,000 ലധികം പേരാണ്‌ വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കാനെത്തിയത്‌. ലബനീസ്‌ പ്ര?ഡക്‌ട് ഡിസൈന്‍ വിദ്യാര്‍ത്ഥിയായ ഷെരീഫ്‌ മക്‌താബിയാണ്‌ ആപ്പിന്റെ സൂത്രധാരന്‍. ലണ്ടനിലെ സെന്‍ട്രല്‍ സെയ്‌ന്റ് മാര്‍ട്ടിന്‍സ്‌ കോളേജ്‌ ഓഫ്‌ ആര്‍ക്ക്‌ ആന്റ്‌ ഡിസൈനില്‍ വിദ്യാര്‍ത്ഥിയാണ്‌ മാക്‌താബി.