Published On:Saturday, January 18, 2014
എനിക്ക് ചിലതൊക്കെ പറയാനുണ്ട്, മരണത്തിന് മുമ്പ് സുനന്ദ വിളിച്ചത് മാധ്യമപ്രവര്‍ത്തകരെ
കേന്ദ്ര സഹമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദാ പുഷ്‌ക്കര്‍ മരണത്തിന് ഏതാനും മണിക്കൂറുകള്‍ മുമ്പ് ചില മാധ്യമപ്രവര്‍ത്തകരെ വിളിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തനിക്ക് ചിലത് പറയാനുണ്ടെന്ന് പറഞ്ഞ് പല മാധ്യമപ്രവര്‍ത്തകരെയും സുനന്ദ വിളിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
പോസ്‌റ്റ് മാര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം സുനന്ദയുടെ മരണം മൂന്നിനും ഏഴിനും ഇടയിലാണെന്നാണ്. സുനന്ദയുടെ ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്തിയിരുന്നു. സുനന്ദയുടെ മൊബൈലും ഐപാഡും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സുനന്ദ ആരൊക്കെയാണ് വിളിച്ചതെന്ന് മൊബൈലില്‍ നിന്ന് കണ്ടെത്താനാകുമെന്ന് പോലീസ് അറിയിച്ചു.
ശശി തരൂരിനെ വീണ്ടും ചോദ്യം ചെയ്യും. വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിക്ക് സുനന്ദയെ കണ്ടതായി ഹോട്ടല്‍ ജീവനക്കാര്‍ മൊഴി നല്‍കിയിരുന്നു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.

