Published On:Saturday, January 18, 2014
മോഹന്‍ലാലിന് വീണ്ടും കുഞ്ഞുനായികമാര്‍; മിസ്‌റ്റര്‍ ഫ്രോഡില്‍ മിയ ജോര്‍ജ്ജ്
പ്രായക്കൂടുതല്‍ സൂപ്പര്‍ താരങ്ങളെ ഒരിക്കലും ബാധിക്കില്ലെന്നത് ഒരുനാട്ടുനടപ്പാണ്. നായികമാര്‍ കുഞ്ഞുങ്ങളായിരുന്നാലും നായകന്മാരും ഫാന്‍സുകാരും അങ്ങ് അഡ്‌ജസ്റ്റുചെയ്‌തോളും.
തലമുറകളുടെ ജനറേഷന്‍ ഗ്യാപ്പ് തന്നെ നായികമാരുടെ കാര്യത്തില്‍ പരീക്ഷിക്കാനൊരുങ്ങുകയാണ് സാക്ഷാല്‍ മോഹന്‍ലാല്‍. ദൃശ്യത്തില്‍ മീനയെ പോലെ മുതിര്‍ന്ന നായികയ്‌ക്കൊപ്പം അഭിനയിച്ച ലാല്‍ മിസ്റ്റര്‍ ഫ്രോഡില്‍ മിയജോര്‍ജ്ജിനെയാണ് നായികയാക്കുന്നത്. ഗ്രാന്റ് മാസ്റ്റര്‍ എന്ന ചിത്രത്തിന് ശേഷം ബി ഉണ്ണികൃഷ്‌ണന്‍ ഒരുക്കുന്ന മോഹന്‍ലാലിന്റെ മിസ്റ്റര്‍ ഫ്രോഡില്‍ നായികയായെത്തുന്നത് മിയ ജോര്‍ജാണെന്ന് റിപ്പോര്‍ട്ട്. ദേവ് ഗില്ലാണ് ചിത്രത്തില്‍ ലാലിന്റെ വില്ലന്‍.
മെഡിമിക്‌സിന്റെ സാരഥികളിലൊരാളായ അനൂപ് നിര്‍മിക്കുന്ന ചിത്രം വിഷു കഴിഞ്ഞിട്ട് ചിത്രീകരിക്കാനായിരുന്നു തീരുമാനം. എന്നാല്‍ രഞ്‌ജിത്തിന്റെ മോഹന്‍ലാല്‍ ചിത്രം ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ചിത്രീകരണം പെട്ടന്നാരംഭിക്കുകയായിരുന്നു. മോഹന്‍ലാല്‍ തീര്‍ത്തും വ്യത്യസ്‌തമായ ഒരു റോള്‍ കൈകാര്യം ചെയ്യുന്ന ചിത്രത്തെ മാസ് മൂവിയെന്നാണ് അണിയറക്കാര്‍ വിശേഷിപ്പിക്കുന്നത്.
ചേട്ടായീസ് എന്ന സിനിമയിലൂടെയാണ് മിയ ജോര്‍ജ് വെള്ളിത്തിരയി ലെത്തുന്നത്. പിന്നീട് റെഡ് വൈന്‍, മെമ്മറീസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു. ജയറാമും സുരേഷ് ഗോപിയും ഒന്നിക്കുന്ന സലാം കാശ്‌മീരാണ് മിയയുടേതായി ഇനി റിലീസാകാനുള്ളത്. ജോഷിയാണ് സംവിധായകന്‍. ദിലീപ് നായകനാകുന്ന റിങ് മാസ്റ്ററിലാണ് മിയ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

