Headlines
Published On:Saturday, February 1, 2014

ശ്രീചിത്രാ ഹോമില്‍ തരൂര്‍ എത്തി... സുനന്ദയുടെ ചിരിക്കുന്ന ചിത്രവുമായി

ഭാര്യ സുനന്ദ പുഷ്‌കറിന്റെ വിയോഗ വ്യഥയുമായി തലസ്ഥാനത്തെത്തിയ കേന്ദ്രമന്ത്രി ശശി തരൂര്‍ വെള്ളിയാഴ്ച രാത്രി ശ്രീചിത്രാഹോമിലെത്തി. വിവാഹം ശേഷം തലസ്ഥാനത്തുണ്ടായിരുന്നപ്പൊഴൊക്കെ തരൂരും ഭാര്യയും മിക്കപ്പോഴും ശ്രീചിത്രാഹോമില്‍ എത്തുകയും അവിടുത്തെ കുട്ടികളോടൊപ്പം സമയം ചിലവിടുകയും ചെയ്യുമായിരുന്നു. ഇരുവരും എല്ലാ വര്‍ഷവും കുട്ടികളോടൊപ്പം ഓണാഘോഷങ്ങളില്‍ പങ്കു ചേരുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കുറി സുനന്ദയില്ലാതെ എത്തിയപ്പോഴും സുനന്ദയുടെ ചിരിക്കുന്ന മുഖമുള്ള ചിത്രം തരൂര്‍ നെഞ്ചോട് ചേര്‍ത്തു പിടിച്ചിരുന്നു.