Published On:Saturday, February 1, 2014
പിണറായി സമരങ്ങളെ നിരവധി തവണ പറ്റിച്ച ഉമ്മന്‍ ചാണ്ടി ജസീറയേയും പറ്റിച്ചു
തുടക്കത്തില്‍ കണ്ണൂര്‍ മാടായി കടപ്പുറത്തെ മണല്‍ഖനനത്തിനെതിരേയായിരുന്നു സമരമെങ്കിലും മുഴുവന്‍ കടല്‍തീരവും സംരക്ഷിക്കപ്പെടണമെന്ന ആവശ്യത്തിലേക്കു ജസീറ പിന്നീടു നിലപാടു മാറ്റി. തിരുവനന്തപുരത്തു സെക്രട്ടേറിയറ്റ് പടിക്കലെ സമരവും അവഗണിക്കപ്പെട്ടതോടെയാണു ഡല്‍ഹിക്കു വണ്ടി കയറിയത്. കടല്‍മണല്‍ ഖനനം അവസാനിച്ചെന്നും മണലിനുവേണ്ടി ആളുകള്‍ സമരം ചെയ്യുന്ന അവസ്‌ഥയാണു കേരളത്തിലെന്നും ഇന്നലെ കേരളാ ഹൗസില്‍ നടത്തിയ കൂടിക്കാഴ്‌ചയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജസീറയെ അറിയിച്ചു. സമരപ്പന്തലിലെത്തി മുഖ്യമന്ത്രി രേഖാമൂലം ഉറപ്പുനല്‍കണമെന്ന ആവശ്യത്തില്‍ ജസീറ അയവുവരുത്തിയതോടെയാണു പ്രശ്‌നപരിഹാരത്തിനു വഴിതെളിഞ്ഞത്. ജസീറയുടെ കുട്ടികള്‍ക്കു പഴങ്ങള്‍ നല്‍കിയാണ് ഉമ്മന്‍ചാണ്ടി സ്വീകരിച്ചത്.
