Headlines
Published On:Saturday, February 1, 2014

അത്ഭുതങ്ങളുമായി ജഗതി വരുന്നു അഞ്ചു വേഷങ്ങളില്‍; അവസാന ചിത്രം പ്രദര്‍ശനത്തിന്‌

മലയാളത്തെ ചിരിയില്‍ ആറാടിച്ച നടന്‍ ജഗതി ശ്രീകുമാര്‍ വീണ്ടും എത്തുന്നു. അപകടത്തില്‍ പെട്ട്‌ ദുരിത സ്‌ഥിതിയാകുന്നതിന്‌ മുമ്പായി ജഗതി അവസാനം അഭിനയിച്ച ചിത്രം പ്രദര്‍ശനത്തിനായി ഒരുങ്ങുകയാണ്‌.

ജഗതി നായകനായ തമാശയ്‌ക്ക് പ്രാധാന്യമുള്ള കുടുംബചിത്രം ഫെബ്രുവരി 27 ന്‌ ചിത്രം തീയറ്ററില്‍ എത്തും. കെ കെ ഹരിദാസ്‌ സംവിധായകനാകുന്ന ഈ ചിത്രത്തിന്റെ സെറ്റില്‍ വെച്ചായിരുന്നു ജഗതി അപകടത്തില്‍ പെട്ടത്‌. അപകടത്തിന്‌ ശേഷമുള്ള ഭാഗങ്ങള്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ്‌ പൂര്‍ത്തിയാക്കിയിട്ടുള്ളതെന്നാണ്‌ റിപ്പോര്‍ട്ട്‌.

ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം പറയുന്നത്‌ പിരിഞ്ഞു പോയ അഞ്ചു സഹോദരങ്ങളുടെ കഥയാണ്‌. ഇന്‍സ്‌പെക്‌ടര്‍, പാസ്‌റ്റര്‍, കള്ളന്‍, ബിസ്സിനസ്സുകാരന്‍, ബാലേ ഡാന്‍സര്‍ എന്നിങ്ങനെ അഞ്ചു വേഷത്തിലാണ്‌ ജഗതി എത്തുന്നത്‌.