Headlines
Published On:Monday, February 3, 2014

അഹാനയുടെ വിവാഹത്തിനു ഷാരൂഖ്‌ എത്തിയത്‌ ഊന്നു വടിയില്‍

ഷാരൂഖ്‌ ഖാന്‍ വാക്കു പാലിച്ചു. ഷൂട്ടിംഗിനിടെ പരുക്കേറ്റതിനു തുടര്‍ന്നു വിശ്രമത്തിലാണെങ്കിലും താര ദമ്പതികളായ ധര്‍മേന്ദ്രയുടെയും ഹേമമാലിനിയുടെയും മകളായ അഹാനയുടെ വിവാഹത്തിന്‌ ഷാരൂഖ്‌ എത്തി. ഇടതു കൈ ഊന്നു വടിയില്‍ താങ്ങി, ഇടം കാലില്‍ നീബാന്‍ഡും അണിഞ്ഞാണ്‌ സൂപ്പര്‍സ്‌റ്റാര്‍ എത്തിയത്‌. തലമുടി മറയത്തക്ക രീതിയില്‍ തുണി കെട്ടിയിരുന്നു. വീഴ്‌ചയിലുണ്ടായ മുറിവ്‌ മറയ്‌ക്കാനാണ്‌ ഇതെന്നു കരുതുന്നു.
ഹാപ്പി ന്യൂ ഇയര്‍ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ദേഹത്തേക്ക്‌ ചില്ലു വാതില്‍ വീണു പരിക്കേറ്റ ഷാരൂഖ്‌ പൂര്‍ണ വിശ്രമം നിര്‍ദേശിച്ചിട്ടുള്ളതിനാല്‍ ഇപ്പോള്‍ ഷൂട്ടിംഗില്‍ പങ്കെടുക്കുന്നില്ല. മുന്‍പ്‌ കൈക്ക്‌ പൊട്ടലേറ്റപ്പോഴും സ്ലിംഗ്‌ അണിഞ്ഞ്‌ ഷാരൂഖ്‌ പൊതു വേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. വേഷത്തിനൊത്ത സ്ലിംഗുകളായിരുന്നു അന്ന്‌ അണിഞ്ഞിരുന്നത്‌. അഹാനയുടെ മൂത്ത സഹോദരിയും ബോളിവുഡ്‌ താരവുമായ ഇഷാ ഡിയോളും സ്ലിംഗ്‌ അണിഞ്ഞാണ്‌ കല്യാണത്തില്‍ പങ്കെടുത്തത്‌. വിവാഹത്തിന്‌ ഏതാനും ദിവസം മുന്‍പ്‌ ഫ്ലാറ്റില്‍ വീണ ഇഷയുടെ കൈക്ക്‌ പൊട്ടലുണ്ട്‌.