Published On:Monday, February 3, 2014
ജസീറ കൊച്ചിയില്‍ തിരിച്ചെത്തി, കൊച്ചൗസേപ്പിന്റെ വീടിനു മുന്നില്‍ സമരത്തിന്
മണല്‍ മാഫിയയ്‌ക്കെതിരേ ഡല്‍ഹിയില്‍ മക്കളാടൊപ്പം സമരം നടത്തിയ കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ജസീറ കൊച്ചിയില്‍ തിരിച്ചെത്തി. തിങ്കളാഴ്‌ച മൂന്നു മണിയോടെ തുരന്തോ എക്‌സ്പ്രസിലാണ് അവര്‍ എത്തിയത്.തുടര്‍ന്ന് നേരേ വി ഗാര്‍ഡ് ഉടമ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ വീട്ടിലേക്കു പോയി. ചിറ്റിലപ്പിള്ളി പ്രഖ്യാപിച്ച അഞ്ചു ലക്ഷം രൂപയുടെ അവാര്‍ഡ് നല്‍കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വീടിനു മുന്നില്‍ സമരമിരിക്കുമെന്ന് ജസീറ പ്രഖ്യാപിച്ചിരുന്നു. ഒന്നുകില്‍ പണം നല്‍കണം അല്ലെങ്കില്‍ പാരിതോഷികം പിന്‍വലിച്ചതായി പ്രഖ്യാപിക്കണം എന്നതാണ് ആവശ്യം.
എല്‍.ഡി.എഫ്. സമരത്തെ ചോദ്യം ചെയ സന്ധ്യക്ക് ഒപ്പം ജസീറയ്‌ക്കും പാരിതോഷികം നല്‍കുമെന്നായിരുന്നു ചിറ്റിലപ്പിള്ളിയുടെ പ്രഖ്യാപനം. എന്നാല്‍, സമരത്തെ എതിര്‍ക്കുന്ന സന്ധ്യക്ക് ഒപ്പം സമ്മാനം വേണ്ടെന്നായിരുന്നു ജസീറയുടെ നിലപാട്. തുടര്‍ന്ന് പണം ജസീറയ്‌ക്ക് നല്‍കാതെ മക്കളുടെ പേരില്‍ ബാങ്കില്‍ ഇടുമെന്ന് കൊച്ചൗസേപ്പ് പറഞ്ഞു. മക്കള്‍ക്ക് പണം വേണ്ടെന്നും തന്റെ സമരത്തെ പിന്തുണയ്‌ക്കുന്നുണ്ടെങ്കില്‍ പണം തന്നാല്‍ മതിയെന്നുമായിരുന്നു ജസീറ ഇതിനു മറുപടി നല്‍കിയത്.
