Published On:Monday, February 3, 2014
സ്കൂളില്‍ കൌണ്‍സിലിങ്; ഒമ്പതു വയസുകാരിയെ പീഡിപ്പിച്ച മധ്യവയസ്കന് അറസ്റ്റില്‍
ചെങ്ങാല്ലൂരില് ഒമ്പതു വയസുകാരിയെ പീഡിപ്പിച്ച മധ്യവയസ്കന് അറസ്റ്റില്‍. ചെങ്ങാല്ലൂര്‍ മൂക്കുപറമ്പില്‍ ഹരിദാസിനെ (51)യാണ് അറസ്റ്റു ചെയ്തത്. വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാത്തസമയത്ത് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ പലപ്പോഴായി പീഡിപ്പിച്ചുവെന്നാണ് പരാതി.സ്കൂളില്‍ നടന്ന കൗണ്‍സിലിംഗിനിടെയാണ് വിദ്യാര്‍ഥിനി ഇക്കാര്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കി.
