Headlines
Published On:Sunday, February 2, 2014

എംഎല്‍എയെ ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തിയ സിപിഐ നേതാവ് അറസ്റ്റില്‍

അടൂര്‍: ചിറ്റയം ഗോപകുമാര്‍ എംഎല്‍എയ്ക്കും സിപിഐ സംസ്ഥാന കമ്മിറ്റിയംഗം എ.പി. ജയനുമെതിരെ ഫേസ്ബുക്കിലൂടെ അപകീര്‍ത്തികരമായ പ്രസ്താവ നകള്‍ പ്രചരിപ്പിച്ചതിന് സിപിഐ പ്രവാസി ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റിനെയും യൂത്ത് ലീഗ് പ്രവര്‍ത്തകനെയും പൊലീസ് അറസ്റ്റ് ചെയ്തു.പ്രവാസി ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് പെരിങ്ങനാട് നെല്ലി ക്കുന്നില്‍ സുമേഷ് (54), യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കണ്ണങ്കോട് കോട്ടമുകള്‍ സന്തോഷ് മന്‍സി ലില്‍ നൗഷാദ് എന്നിവരെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്ത്. ഇവര്‍ പ്രചരിപ്പിച്ച ലഘു ലേഖനങ്ങള്‍, ഉപയോഗിച്ച വാഹനം എന്നിവയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കുറെ നാളുകളായി പാര്‍ട്ടിയില്‍ ചേരിതിരിവ് രൂക്ഷമായിരി ക്കുകയാണ്.