Published On:Sunday, February 2, 2014
ബിഎസ്എന്‍എല്‍ സൗജന്യ റോമിംഗ് സ്‌കീം തുടങ്ങി
ബിഎസ്എന്‍എല്ലിന്റെ സൗജന്യ റോമിംഗ് ഇന്‍കമിംഗ് സ്‌കീം കേരളത്തിലും ലഭ്യമായിതുടങ്ങി. റോമിംഗിലുള്ളപ്പോള്‍ ഏതു നെറ്റ്‌വര്‍ക്കില്‍ നിന്നുമുള്ള ഇന്‍കമിംഗ് കോളുകളും സൗജന്യമായി ലഭിക്കുന്ന സൗകര്യം ബിഎസ്എന്‍എല്ലിന്റെ കേരളത്തിലെ ഉപഭോക്താക്കള്‍ക്കും ലഭിച്ചുവരുന്നു.89 രൂപയ്ക്കു റീചാര്‍ജ് ചെയ്യുകയോ വോയ്‌സ് 89 എന്ന മെസേജ് 53733 ലേക്ക് അയയ്ക്കുകയോ ചെയ്താല്‍ ഈ സൗകര്യം 90 ദിവസത്തിനകം ലഭിക്കും. റോമിംഗിലുള്ളപ്പോള്‍ പുറത്തേക്കു വിളിക്കുന്ന കോളുകള്‍ക്കു സെക്കന്‍ഡിന് 1.5 പൈസ ഈടാക്കുമെങ്കിലും കേരളത്തിലുള്ളപ്പോള്‍ നിലവിലുള്ള താരിഫ് നിരക്കുകള്‍ക്കു മാറ്റമുണ്ടാകുന്നതല്ല.
കേരളത്തിനു പുറത്തു പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഇടയ്ക്കിടെയും സ്ഥിരമായും മറ്റ് സംസ്ഥാനങ്ങളില്‍ പോകുന്നവര്‍ക്കും ഈ പ്ലാന്‍ ആക്ടിവേറ്റ് ചെയ്യുന്നതു വളരെ പ്രയോജനകരമായിരിക്കും.
